ADVERTISEMENT

ശരിയായ ആഹാരക്രമം തിരഞ്ഞെടുക്കുകയാണ് ഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ വഴി. പട്ടിണി കിടക്കലും ലോ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റുമൊക്കെ ജനപ്രീതി ആര്‍ജ്ജിക്കുന്നുണ്ട്. അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇടയില്‍ അത്ര നല്ല അഭിപ്രായമല്ല കാര്‍ബോഹൈഡ്രേറ്റിനെ കുറിച്ചുള്ളത്. എന്നാല്‍ എല്ലാവരും കരുതുന്ന പോലെ അത്ര വില്ലനൊന്നുമല്ല കാര്‍ബോഹൈഡ്രേറ്റ്. ഏതു തരം കാര്‍ബോഹൈഡ്രേറ്റാണ് നാം തിരഞ്ഞെടുക്കുന്നത് എന്നതാണ് ഇവിടെ പ്രധാനം. 

നല്ല കാര്‍ബും ചീത്ത കാര്‍ബും

കാര്‍ബോഹൈഡ്രേറ്റില്‍തന്നെ നല്ലതും ചീത്തയും ഉണ്ട്. ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യമുള്ള, ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഉപയോഗിക്കുന്ന തരം കാര്‍ബോഹൈഡ്രേറ്റാണ് നല്ല കാര്‍ബ്. പോഷകങ്ങള്‍ അടങ്ങിയ നല്ല കാര്‍ബ് രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിര്‍ത്തുകയും വിവിധ തരത്തിലുള്ള അപടകങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. അതേ സമയം ചീത്ത കാര്‍ബോഹൈഡ്രേറ്റ് ഫൈബര്‍ സാന്നിധ്യം കുറഞ്ഞ റീഫൈന്‍ ചെയ്യപ്പെട്ട കാര്‍ബോഹൈഡ്രേറ്റ് ആണ്. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഭാരം വര്‍ധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന ഈ ചീത്ത കാര്‍ബ് ഉയര്‍ന്ന കാലറി ഭക്ഷണത്തിനായുള്ള ശരീരത്തിന്റെ ആസക്തിയും വര്‍ധിപ്പിക്കും. 

ലോ-കാര്‍ബ് ഡയറ്റ് ഏതാനും കിലോ നിങ്ങള്‍ക്ക് കുറച്ച് തരുമായിരിക്കാം. എന്നാല്‍ ശരീരത്തിന് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവശ്യ പോഷണങ്ങളാണ് ഇതുവഴി നഷ്ടമാകുന്നത്. അതിനാല്‍ കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം ഫൈബര്‍ ധാരാളമടങ്ങിയ നല്ല കാര്‍ബ് കഴിക്കുക. ഇത് ഭാരം കുറയ്ക്കാനും ഉയര്‍ന്ന കാലറി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. 

വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒഴിവാക്കാനും നല്ല കാര്‍ബ് സഹായിക്കുമെന്ന് ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷണല്‍ ഗ്യാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. വയറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാനും നല്ല കാര്‍ബ് ഭക്ഷണം സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പ് അടിയുന്ന അവസ്ഥയും ഇതിലൂടെ ഒഴിവാക്കാം. 

പച്ചക്കറികള്‍, ബാര്‍ലി, പയര്‍, ഉരുളക്കിഴങ്ങ്, ഹോള്‍ ഗ്രെയ്ന്‍സ് എന്നിവയെല്ലാം നല്ല കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങളാണ്. അതേ സമയം പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍, വൈറ്റ് ബ്രഡ്, പേസ്ട്രികള്‍, ഗോതമ്പു പൊടി കൊണ്ടുണ്ടാക്കുന്ന മറ്റു വസ്തുക്കള്‍ എന്നിവയെല്ലാം റിഫൈന്‍ഡ് കാര്‍ബ് അടങ്ങിയവയാണ്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം എന്നിവയുമായി റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് ബന്ധപ്പെട്ടിരിക്കുന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

English Summary : Eating the right carbs can reduce your belly fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com