ADVERTISEMENT

രാവിലെ ഒരു കപ്പ് കാപ്പി കുടിച്ച്  ദിവസം തുടങ്ങുന്നവരാണ് ഏറെയും. ഉന്മേഷദായകം ആണെന്നു മാത്രമല്ല ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും ഇതിനു കഴിയും. ബി വൈറ്റമിനുകൾ, പൊട്ടാസ്യം, മാംഗനീസ്, ഫോളേറ്റ്, മഗ്നീഷ്യം ഇവയും കാപ്പിയിൽ ഉണ്ട്. വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാനും കാപ്പിയ്ക്ക് കഴിയും എന്ന്  വിദഗ്‌ധർ. വ്യായാമം ചെയ്യുന്നതിന് മുൻപ് കടുപ്പത്തിൽ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഗുണകരമാണത്രേ. പരമാവധി കൊഴുപ്പിനെ കത്തിച്ചു കളയാൻ ഏതു സമയത്ത് കാപ്പി കുടിക്കണം എന്നും അറിയണമെന്ന് ജേണൽ ഓഫ് ദി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

എയ്റോബിക് വ്യായാമം ചെയ്യുന്നതിന് അരമണിക്കൂർ മുൻപ് 3 മില്ലിഗ്രാം / കി.ഗ്രാം കഫീൻ അതായത് കടുപ്പത്തിൽ ഒരു കാപ്പി കുടിക്കുന്നത് ഫാറ്റ് ബേൺ ചെയ്യുന്ന നിരക്ക് കൂട്ടുമെന്ന് ഗ്രനാഡാ സർവകലാശാലയിലെ ഫിസിയോളജി ഡിപ്പാർട്ട്മെന്റിലെ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

വ്യായാമം വൈകുന്നേരമാണ് ചെയ്യുന്നതെങ്കിൽ കഫീന്റെ ഫലങ്ങൾ കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. സ്പോർട്സ് താരങ്ങൾ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനായി കഫീൻ സപ്ലിമെന്റുകൾ കുടിക്കാറുണ്ട്. വ്യായാമം ചെയ്യുന്ന സമയത്ത് ഓക്സിഡേഷൻ വർധിപ്പിക്കാൻ അഥവാ കൊഴുപ്പ് കത്തിച്ചു കളയുന്നത് വർധിപ്പിക്കാൻ കഫീൻ സഹായിക്കുന്നു എന്ന് ഗവേഷകർ പറയുന്നു. 

32 വയസിനോടടുത്ത 15 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഏഴു ദിവസത്തെ ഇടവേളയിൽ ഒരു വ്യായാമം 4 തവണ ചെയ്യാൻ എല്ലാവരോടും ആവശ്യപ്പെട്ടു. രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും 3 mg/kg കഫീനോ ഡമ്മി ഗുളികകളോ ഇവർക്കു നൽകി. എല്ലാവരും നാലു തരത്തിലും ടെസ്റ്റ് പൂർത്തിയാക്കി. 

ഓരോ വ്യായാമത്തിനു മുൻപും അവസാനം കഴിച്ച ഭക്ഷണം, ശാരീരിക വ്യായാമം തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചു. വ്യായാമം ചെയ്യുന്ന സമയത്തുള്ള കൊഴുപ്പിന്റെ ഓക്സിഡേഷൻ കണക്കാക്കി. 

കാപ്പി കുടിച്ച ശേഷം വ്യായാമം 

എയ്റോബിക് വ്യായാമം ചെയ്യുന്നതിന് അമണിക്കൂർ മുൻപ് കഫീൻ ഉള്ളിൽ ചെന്നാൽ പരമാവധി ഫാറ്റ് ബേൺ ചെയ്യും എന്ന് പഠനത്തിൽ തെളിഞ്ഞു. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതു സമയത്തും വ്യായാമം ചെയ്യാം. എന്നാൽ വൈകുന്നേരമാണ് കൂടുതൽ ഫലം ലഭിക്കുന്നത്. കാപ്പി കുടിച്ച ശേഷം മിതമായ വ്യായാമം ചെയ്താൽ പോലും അത് ഫാറ്റ് ബേൺ ചെയ്യുന്ന പ്രക്രിയയെ വേഗത്തിലാക്കുമെന്ന് തെളിഞ്ഞു. 

ശരീരഭാരം കുറയ്ക്കാൻ നമ്മളിൽ പലർക്കും ആഗ്രഹമുണ്ട്. ഒരു കപ്പ് കാപ്പി കുടിച്ചാൽ ഭാരം എളുപ്പത്തിൽ കുറയുമെങ്കിലും ഗർഭിണികളും ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയവ ഉള്ളവരും കാപ്പി ഒഴിവാക്കണം.

English Summery : A cup of strong coffee before exercising can help you lose weight fast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com