ADVERTISEMENT

പുരുഷൻമാരെക്കാളധികം കുടവയർ കാരണം വിഷമിക്കുന്നത് സ്ത്രീകളാണ്. അടിയവയറിൽ കൊഴുപ്പ് അടിയുന്നതാണ് വയറു ചാടുന്നതിനു പ്രധാന കാരണം. ശരീരസൗന്ദര്യത്തിലുപരി ഇതുവഴിവയ്ക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു കൂടിയാണ്. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മർദം എന്നിവയുടെ സാധ്യത ഇതു വർധിപ്പിക്കുന്നു. അടിവയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനുള്ള ആഹാരക്രമീകരണം അറിയാം.

∙ മധുരം കുറയ്ക്കാം

മധുരപലഹാരങ്ങളിലെല്ലാം കൂടിയ തോതിൽ ഊർജ്ജം അടങ്ങിയിട്ടുണ്ട്. ഇവ കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ ഇൻസുലിന്റെ ശരിയായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കും. ഇത് ഉപാപചയ പ്രവർത്തനങ്ങളെയും ബാധിക്കും. അങ്ങനെ ശരീരത്തിൽ പ്രത്യേകിച്ച് വയറിൽ കൊഴുപ്പ് അടിയാനുള്ള സാധ്യത വർധിക്കും.

∙ അന്നജം നിയന്ത്രിക്കാം

ധാന്യങ്ങളാണ് അന്നജത്തിന്റെ പ്രധാന കലവറ. ധാന്യങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം തൊലിയോടു കൂടിയ ധാന്യങ്ങൾക്കു മുൻഗണന നൽകുക. ഇതുവഴി ബി വൈറ്റമിനുകളുടെയും നാരുകളുടെയും ലഭ്യത ഉറപ്പാക്കാം. 

∙ ഭാരത്തിനനുസരിച്ച് മാംസ്യം

പയറുവർഗങ്ങൾ, പാൽ, മത്സ്യം, മുട്ടവെള്ള, കൊഴുപ്പ് നീക്കം ചെയ്ത കോഴിയിറച്ചി എന്നിവ മാംസ്യത്തിന്റെ പ്രധാന സ്രോതസ്സാണ്. ഇവയുടെ ശരിയായ ഉപയോഗം കൊഴുപ്പടിയലിനെ തടയും. പയർവർഗങ്ങൾ 5–6 മണിക്കൂർ കുതിർത്തശേഷം ഉപയോഗിക്കാം. പാൽ, മത്സ്യം, മുട്ടവെള്ള എന്നിവയിൽ കാൽസ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്.

∙ പഴവർഗങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ നാരുകൾ ലഭിക്കും. ഈ നാരുകൾ അമിത കൊഴുപ്പിനെ ശരീരത്തിൽ നിന്നു നീക്കം ചെയ്യുന്നതിനൊപ്പം വിശപ്പു നിയന്ത്രിക്കുകയും ചെയ്യും. 

English Summary : Ways to lose abdominal fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com