ആഘോഷിക്കാം ഓരോ നിമിഷവും ആരോഗ്യത്തോടെയിരിക്കാം; പങ്കെടുക്കാം ബോൺ സാന്തേ മാരത്തോണിൽ
Mail This Article
ജീവിതം ആഘോഷിക്കാനിഷ്ടപ്പെടുന്ന ഒരു ഹാപ്പി ഫാമിലിയാണോ നിങ്ങൾ? ചിരിയും തമാശകളും കൈ നിറയെ സമ്മാനവുമായി ഈ അവധിക്കാലം കുടുംബസമേതം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമ ബോൺ സാന്തേ മാരത്തോണിലൂടെ. എട്ടുവയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം ബോൺ സാന്തേ മാരത്തോണിൽ. ബോൺ സാന്തേ എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം നല്ല ആരോഗ്യം എന്നാണ്. പോയ വർഷം ആരോഗ്യസംരക്ഷണത്തിനു പുതുവഴികൾ തേടുന്നവർക്കായി മനോരമ ‘ബോൺ സാന്തേ’ വെൽനെസ് ചാലഞ്ച് സംഘടിപ്പിച്ചിരുന്നു. വെർച്വലായി സംഘടിപ്പിച്ച ചാലഞ്ചിൽ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം ഏറ്റെടുത്തുകൊണ്ട് 2022 മേയ് 29 ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ മൂന്നു ജില്ലകളെ കേന്ദ്രീകരിച്ചാണ് ബോൺ സാന്തേ മാരത്തോൺ നടക്കുക. അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ ഫൺ റൺ ആണ് മാരത്തോണിന്റെ ഹൈലൈറ്റ്. കുടുംബത്തോടൊപ്പം ഉത്സവപ്രതീതിയോടെ മാരത്തോണിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ കാത്ത് മെഡലും സർട്ടിഫിക്കറ്റും ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങളാണുള്ളത്. അതോടൊപ്പം യഥാക്രമം 20000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസുകളും ലഭിക്കും. ഇതിനു പുറമെ ടീഷർട്ട്, ബ്രേക്ക്ഫാസ്റ്റ്, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും. സെലിബ്രിറ്റികൾ അടക്കം പങ്കെടുക്കുന്ന മാരത്തോണിന് മുൻപ്, താൽപര്യമുള്ളവർക്ക് സൂംബ, മിനിയോഗ, എയ്റോബിക് വ്യായാമങ്ങൾ എന്നിവയടങ്ങിയ വാംഅപ് പ്രോഗ്രാമിലും പങ്കെടുക്കാനുള്ള അവസരമുണ്ട്.
റജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കാം
മാരത്തോണിൽ പങ്കെടുക്കാൻ www.manoramaevents.com എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 17 മുതൽ മേയ് 15 വരെ റജിസ്റ്റർ ചെയ്യാം. 675 രൂപയാണ് ഫീസ്. ഓൺലൈനായി മാത്രമേ റജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കൂ. റജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായാലുടൻ കൺഫർമേഷൻ മെയിൽ ലഭിക്കുകയും അതോടൊപ്പം മാരത്തോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എസ്എംഎസ് ആയി ലഭിക്കുകയും ചെയ്യും. റജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ ചോദിക്കുവാൻ ഈ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. 9746401709 (കോഴിക്കോട്), 9995960500 (കൊച്ചി), 8848308757 (തിരുവനന്തപുരം).
Content Summary : Malayala Manorama Bonne Sante Marathon