ADVERTISEMENT

കിടന്നുറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മൾ ശരീരത്തിന് എന്തെങ്കിലും വ്യായാമം കൊടുക്കാറുണ്ടോ? പട്ടിയും പൂച്ചയുമൊക്കെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരീരം ഒന്നു വലിച്ചു വിടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാൽ നമ്മൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഒരു വ്യായാമവും ശരീരത്തിന് നൽകാറില്ല. 

 

ഇതിനായി ചെയ്യാവുന്ന ഒരു യോഗാസനമാണ് ക്യാറ്റ് കൗ പോസ്റ്റർ. നട്ടെല്ലിന്റെ ഒരു ചലനമാണ് ഇവിടെ പ്രധാനമായും വരുന്നത്. നട്ടെല്ലിന്റെ ആരോഗ്യവും ഫ്ലെക്സിബിലിറ്റിയും കൂട്ടുകയും നടുവേദനയുള്ളവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്ന ഒരു യോഗാസനമാണിത്.

 

ചെയ്യുന്ന വിധം

കുട്ടികളെ ആന കളിപ്പിക്കുന്നതു പോലെ നിൽക്കുക. കാലുകൾ തമ്മിൽ ചെറിയൊരു അകലം വേണം. കൈകളും അതേ അകലത്തിൽ  മുന്നോട്ടു വയ്ക്കുക. നേരേ നോക്കുക. ശ്വാസം എടുത്തുകൊണ്ട് മെല്ലെ നടുഭാഗം കുഴിച്ചു കൊടുക്കുക. നോട്ടം മുകളിലേക്ക്. ശ്വാസം വിടുമ്പോൾ നടുഭാഗം മുകളിലേക്ക് ഉയർത്തിക്കൊടുക്കുക. ഇത് ആവർത്തിക്കാം. കൈളുടെയും കാലുകളുടെയും സ്ഥാനം മാറരുത്. ഇവിടെ നട്ടെല്ല് മാത്രമേ അനങ്ങുന്നുള്ളു. മൂന്നു മുതൽ 5 തവണ വരെ ഇത് ചെയ്യാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com