ADVERTISEMENT

ഇന്ത്യന്‍ സിനിമയുടെ അഭിനയ സാമ്രാട്ടായ അമിതാഭ് ബച്ചന്‍ ഇന്ന് എണ്‍പതാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രായം തളര്‍ത്താത്ത ചെറുപ്പവുമായി ബച്ചന്‍ ഇന്നും സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. 80 ലും ചുറുചുറുക്കോടെ ജീവിക്കാന്‍ ബിഗ് ബിയെ സഹായിക്കുന്നത് ഇതാ, ഇക്കാര്യങ്ങളാണ്.

 

1. ജിം സെഷനുകള്‍

പ്രഭാതങ്ങള്‍ ഈ പ്രായത്തിലും ജിം സെഷനുകള്‍ക്കായി ബച്ചന്‍ മാറ്റിവയ്ക്കുന്നു. വര്‍ക്ക്ഔട്ടും പ്രഭാതഭക്ഷണവുമെല്ലാം 10 മണിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ബച്ചന്‍ ശ്രമിക്കാറുണ്ട്. 

 

2. ആരോഗ്യകരമായ ഭക്ഷണം

പ്രഭാതഭക്ഷണത്തിന് ശേഷം ഇടനേരങ്ങളില്‍ ഇളനീര്‍, നെല്ലിക്ക ജ്യൂസ്, ഈന്തപ്പഴം, വാഴപ്പഴം, തുളസി ഇല, ആല്‍മണ്ട് എന്നിവയാണ് അമിതാഭ് ബച്ചന്‍റെ സ്നാക്സുകള്‍. ഈ ഭക്ഷണങ്ങളും ഇദ്ദേഹത്തിന്‍റെ ആരോഗ്യത്തിൽ നിര്‍ണായക സംഭാവന നല്‍കുന്നു. 

 

3. ശ്വസന വ്യായാമങ്ങള്‍

വര്‍ക്ക് ഔട്ടിന് പുറമേ ശ്വസന വ്യായാമമായ പ്രാണായാമവും ബച്ചന്‍ മുടക്കാറില്ല. ഇത് ശരീരത്തെയെന്ന പോലെ മനസ്സിനെയും ചെറുപ്പമാക്കുന്നു. 

 

4. നടപ്പ്

20 മിനിറ്റ് തുടര്‍ച്ചയായി ഇരിക്കേണ്ടി വന്നാല്‍ അതിന് ശേഷം ഒരു നടപ്പും ബച്ചന് നിര്‍ബന്ധമാണ്. ഇതും ബിഗ് ബിയുടെ സജീവ ജീവിതശൈലിയുടെ രഹസ്യങ്ങളില്‍ ഒന്നാണ്. 

 

5. ജലാംശം നിലനിര്‍ത്തും

ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ബച്ചന്‍ വളരെയധികം ശ്രദ്ധിക്കുന്നു. വെള്ളവും മറ്റ് പ്രകൃതിദത്തവും ആരോഗ്യകരവുമായ പാനീയങ്ങളും ഇടയ്ക്ക് കുടിച്ച് കൊണ്ടേയിരിക്കും. 

 

6. ആവശ്യത്തിന് ഉറക്കം

രാത്രി ഒന്‍പത് മണിക്കൂര്‍ ഉറക്കം ബച്ചന് നിര്‍ബന്ധമാണ്. രാത്രിയില്‍ നേരത്തേ ഉറങ്ങാന്‍ കിടക്കുന്ന ശീലവും ബച്ചനുണ്ട്. 

 

7. ഇടയ്ക്ക് സ്ട്രീറ്റ് ഫുഡും

കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുമ്പോഴും ഇടയ്ക്കൊക്കെ അതിന് അവധി കൊടുത്ത് സ്ട്രീറ്റ് ഫുഡ് അടക്കം നാവിനെ രസിപ്പിക്കുന്ന ഭക്ഷണവിഭവങ്ങളും ബച്ചന്‍ രുചിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com