ADVERTISEMENT

നട്ടെല്ല് ന്നനായി പുറകിലേക്ക് വളയാൻ സഹായിക്കുന്ന ഒരാസനമാണ് സേതുബന്ധാസനം. അതുകൊണ്ടുതന്നെ ലോവർ ബാക്പെയ്ന് ശമനം നൽകാൻ ഈ ആസനം വളരെ പ്രയോജനകരമാണ്. നട്ടെല്ലിന്റെ പുറകിൽ മാത്രമല്ല തോളിനും കഴുത്തിനുമുണ്ടാകുന്ന വേദനയ്ക്കും പരിഹാരമാണ് സേതുബന്ധാസനം. ഉദരത്തിനും സ്ട്രെച്ചിങ് ലഭിക്കും. കഴുത്തിന് അമിത വേദന ഉള്ളവരും തോളിന് എന്തെങ്കിലും പരുക്ക് പറ്റിയിട്ടുള്ളവരും ഈ ആസനം ചെയ്യാൻ പാടില്ല. ഗർഭിണികൾ ഈ ആസനം ചെയ്യുന്നത് വളരെ ഉത്തമമാണ്. എന്നാൽ യോഗഇൻസ്ട്രക്ടറിൽ നിന്നുമാത്രം കേട്ടും കണ്ടും അറിഞ്ഞും പരിശീലിക്കണമെന്നു മാത്രം. 

 

ചെയ്യുന്ന വിധം

sethubandhasana1

 

sethubandhasana2

ആദ്യം മലർന്നു കിടക്കുക. കൈകൾ കമഴ്ത്തി ശരീരത്തോടു ചേർത്തുവയ്ക്കാം

sethubandhasana3

 

sethubandhasana4

കാൽമുട്ടുകൾ മടക്കിവയ്ക്കുക. കാലുകൾക്കിടയിൽ ഒരു നിശ്ചിത അകലം പാലിക്കുക. തോളുകൾ അയഞ്ഞിരിക്കട്ടെ

ശ്വാസം എടുത്തുകൊണ്ട് പതിയെ നട്ടെല്ലിന്റെ അടിഭാഗം ആവുന്ന വിധം ഉയർത്തിക്കൊടുക്കുക. താടി നെഞ്ചിലേക്ക് മുട്ടിഇരിക്കാം

sethubandhasana5

ശ്വാസം വിട്ടുകൊണ്ട് ബലം പിടിക്കാതെ പതിയെ പൂർവസ്ഥിതിയിലേക്കു വരാം.

5 പ്രാവശ്യം നിരന്തരം ചെയ്യുമ്പോൾതന്നെ ലോവർ ബാക്പെയ്ന് നല്ല ആശ്വാസം ലഭിക്കും.

ഓരോ കാലുകളായി നീട്ടിവച്ച് കൈകൾ മലർത്തിവച്ച് ശവാസനത്തിൽ വിശ്രമിക്കാം.

Content Summary: Setu Bandhasana for Backpain Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com