ഉദരപ്രശ്നങ്ങളും നടുവേദനയും അകറ്റാൻ വളരെ എളുപ്പത്തിൽ ചെയ്യാം പവനമുക്താസനം
Mail This Article
ഗ്യാസ്ട്രബിൾ പ്രശ്നങ്ങളകറ്റാൻ പലരും ചെയ്യുന്ന യോഗാസനമാണ് അർധ പവന മുക്താസനവും പൂർണ പവന മുക്താസനവും. നട്ടെല്ലു വേദനയ്ക്കും ഏറെ പ്രധാനപ്പെട്ട ആസനമാണ് പവനമുക്താസനം. മലർന്നു കിടന്നു ചെയ്യുന്ന ഒരാസനമാണിത്.
ചെയ്യുന്ന വിധം അറിയാം
വലതുവശത്തേക്കു ചരിഞ്ഞ് മലർന്നു കിടക്കാം. ഇരുകൈകളും കാലുകളും അയഞ്ഞിരിക്കട്ടെ.
വലതുകാൽമുട്ടു മടക്കി കൈകൾ ഇന്റർലോക്ക് ചെയ്ത് വണ്ണക്കാലുകളിലേക്ക് അമർത്തിപ്പിടിക്കുക. തുടയും കാൽമുട്ടും നെഞ്ചോടും ചേർന്നിരിക്കണം. നട്ടെല്ലിനും ഉദരത്തിനും നല്ല സ്ട്രെച്ച് അനുഭവപ്പെടാം.
ദീർഘശ്വാസം അകത്തേക്ക് എടുക്കാം. അൽപ്പനേരം ഈ ആസനത്തിൽ വിശ്രമിക്കാം.
പതിയെ കൈകൾ അയച്ച് വലതുകാൽ നിവർത്തി താഴേക്കുവച്ച് റിലാക്സ് ചെയ്യാം.
ഇതുപോലെ ഇടതുകാലിലും ആവർത്തിക്കാവുന്നതാണ്.
പൂർണ പവനമുക്താസനം
പൂർണ പവനമുക്താസനത്തിൽ ഇരുകാലുകളും മടക്കി നെഞ്ചോടു ചേർത്തുവയ്ക്കാം. നട്ടെല്ലുവേദനയക്ക് കൂടുതൽ ആശ്വാസം നൽകുന്ന ആസനമാണിത്.
നടുവേദന ഇല്ലാത്തവർക്കും സുഖപ്രദമായി ചെയ്യാൻ പറ്റുന്ന ആസനമാണിത്. കുറച്ചു നേരം ഈ ആസനത്തിൽ തുടർന്നശേഷം കാലുകൾ നിവർത്തി കൈകൾ താഴ്ത്തിവച്ച് ശവാസനത്തിൽ വിശ്രമിക്കാം.
Content Summary: Pavanamuktasana for Back pain relief