ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥതകൾക്ക് ആശ്വാസമായി റാഗ്ഡോൾ ആസന; വിഡിയോ
Mail This Article
×
അന്തരീക്ഷത്തിൽ ചൂടുകൂടിവരുന്നു. ഇതു നമ്മുടെ ശരീരത്തെയും മനസ്സിനെയുമെല്ലാം ബാധിക്കുന്നുണ്ട്. മൊത്തത്തിൽ എന്തൊക്കെയോ അസ്വസ്ഥകൾ ഫീൽ ചെയ്യുന്നുണ്ടോ? എങ്കിൽ റാഗ്ഡോൾ ആസന ശീലമാക്കിക്കോളൂ. ശരീരത്തെയും മനസ്സിനെയും സ്വസ്ഥമാക്കി, വിഷമതകൾ അകറ്റി, കൂൾ ആകാൻ സഹായിക്കുന്ന ഒരു യോഗാസനമാണ് റാഗ്ഡോൾ ആസന. അരയ്ക്കു മുകളിലേക്കുള്ള ശരീരഭാഗം പൂർണമായും അയച്ചിട്ടുകൊണ്ടാണ് ഈ യോഗാസനം ചെയ്യുന്നത്. ഈ ആസനം ചെയ്യുമ്പോൾ ഒരു മെഴുകുതിരി നാളം ഊതുന്നതുപോലെ ശ്വാസം വായിലൂടെ പുറത്തേക്കു വിടണം.
ഇതു ചെയ്തു കഴിയുമ്പോൾതന്നെ തലയിലേക്കുള്ള രക്തപ്രവാഹത്തിന്റെ ഒഴുക്ക് മനസ്സിലാക്കാൻ സാധിക്കും. തലയ്ക്കുണ്ടായിരുന്ന ഒരു ഭാരം അകന്നുപോയതു ഫീൽ ചെയ്യും.
വിഡിയോ കണ്ട് റാഗ്ഡോൾ ആസന ചെയ്യുന്ന വിധം മനസ്സിലാക്കാം
Content Summary: A cooling Asana, Ragdoll asana
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.