ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന മഞ്ജിമ; അസാധ്യമായതായി ഒന്നുമില്ലെന്നും താരം
Mail This Article
×
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടി മഞ്ജിമ മോഹൻ. ‘ഇത് ഒരിക്കലും എളുപ്പമുള്ളതല്ല, എന്നാൽ അസാധ്യമായതായി ഒന്നുമില്ല. മുന്നോട്ടു പോകുക, നിങ്ങളെ ആരും തടയില്ല’. വർക്ഔട്ട് വിഡിയോയ്ക്കൊപ്പം താരം കുറിച്ചു.
ശരീരവണ്ണത്തെക്കുറിച്ച് ഇതിനു മുൻപു മഞ്ജിമ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ‘ഒരു നടൻ തടി വച്ചാൽ ചോദിക്കാത്ത ചോദ്യങ്ങളാണ് സമൂഹം ഒരു നടിയോടു ചോദിക്കുന്നതെന്നും ഇനി അഥവാ മെലിഞ്ഞാലോ എന്തെങ്കിലും അസുഖമുണ്ടോ എന്നായിരിക്കും ഇവരുടെ ചോദ്യമെന്നും മഞ്ജിമ പറഞ്ഞിരുന്നു. ഇത്തരം ചോദ്യങ്ങളെ താരം മനഃപൂർവം അവഗണിക്കുകയാണ് ചെയ്തിരുന്നത്.
മഞ്ജിമയുടെ വർക്ഔട്ട് വിഡിയോയ്ക്കു താഴെ നിരവധി പോസിറ്റീവു കമന്റുകളാണ് ലഭിക്കുന്നത്.
Content Summary: Manjima Mohan's Workout Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.