ADVERTISEMENT

നടത്തവും പതിവായുള്ള വ്യായാമവുമൊക്കെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, തിരക്കു പിടിച്ച ജീവിതത്തില്‍ ഇതിനൊക്കെ സമയം കണ്ടെത്തുന്നവര്‍ വളരെ കുറച്ചാണെന്ന്‌ മാത്രം. എന്നാല്‍ നടക്കാന്‍ സമയമില്ലാത്തവര്‍ ദിവസം 50 പടിയെങ്കിലും കയറുന്നത്‌  ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്‌ക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത്‌ ഹൃദ്രോഗ (Heart Disease) സാധ്യത 20 ശതമാനമെങ്കിലും കുറയ്‌ക്കുമെന്നാണ്‌ ടുലേന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌. ഹൃദയത്തിന്റെ ഫിറ്റ്‌നസും ലിപിഡ്‌ പ്രൊഫൈലും മെച്ചപ്പെടുത്താന്‍ പടികയറ്റം സഹായിക്കുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ഡോ. ലു ക്വി പറയുന്നു. 

യുകെ ബയോബാങ്കിലെ 4,50,000 മുതിര്‍ന്നവരുടെ ഡേറ്റയാണ്‌ പഠനത്തിനായി ഉപയോഗപ്പെടുത്തിയത്‌. ഇവരുടെ ജീവിതചര്യകളും പടി കയറുന്നതിന്റെ ആവൃത്തിയും പന്ത്രണ്ടര വര്‍ഷത്തോളം നിരീക്ഷിച്ചാണ്‌ ഈ നിഗമനത്തിലേക്ക്‌ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്‌. പരന്ന പ്രതലത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ പേശികളുടെ ഉപയോഗവും ബാലന്‍സും മോട്ട‌ര്‍ സ്‌കില്ലുകളും പടി കയറുമ്പോള്‍ ആവശ്യമാണ്‌. പടി കയറ്റം (Climbing Stairs) ഹൃദയമിടിപ്പുനിരക്ക്‌ വർധിപ്പിക്കുമെന്നും ശ്വാസകോശത്തിലേക്ക്‌ കൂടുതല്‍ ഓക്‌സിജന്‍ എടുക്കാന്‍ കാരണമാകുമെന്നും ഇവയെല്ലാം ശരീരത്തിന്‌ ഗുണപ്രദമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. അഥെറോസ്‌ക്‌ളിറോസിസ്‌ ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌.
തുടക്കക്കാർക്കായി  3 വാംഅപ് യോഗാസനങ്ങൾ – വിഡിയോ

English Summary:

Climbing stairs can cut heart disease risk by 20 per cent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com