ADVERTISEMENT

ജോലി സമയത്തിന്റെ പകുതിയിലധികം നേരവും കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നവരാണ് കൂടുതൽ പേരും. ജോലി കഴിഞ്ഞാലും ടിവിയും മൊബൈലുമൊക്കെയായി സ്‌ക്രീന്‍ സമയം തുടരും. ഇത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന് സഹായകമായ നേത്രവ്യായാമങ്ങൾ പിന്തുടരേണ്ടതുണ്ട്. 

നേത്രവ്യായാമങ്ങൾ ചെയ്യുന്നവിധം
ചമ്രം പടിഞ്ഞിരിക്കുക. മനസ്സ് ശാന്തമാക്കുക. ഇനി കണ്ണുകൾ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുക.

eye-excercise-yoga-asans

വശങ്ങളിലേക്ക് – കണ്ണുകൾ നന്നായി തുറന്ന് ഒരു വശത്തു നിന്നു മറ്റേ വശത്തേക്കു നോക്കുക.
കുറുകെ – ഇടത് ഉപരിഭാഗത്തു നിന്നു വലതു താഴ്ഭാഗത്തേക്കും വലതു ഉപരിഭാഗത്തു നിന്നു ഇടതു താഴ്ഭാഗത്തേക്കും.‌
കറക്കം – ഘടികാര സൂചി കറങ്ങുന്ന രീതിയിലും തിരിച്ചും. ഒടുവിൽ കൈകൾ ഉരച്ചു ചൂടാക്കുക. എന്നിട്ട് അവ മൃദുലമായി കണ്ണുകൾക്കു മുകളിൽ വയ്ക്കുക. കണ്ണുകൾ തിരുമ്മുകയോ അമർത്തുകയോ ചെയ്യരുത്.

നേട്ടങ്ങൾ 
നേത്രവ്യായാമങ്ങൾ മനസ്സിനു കരുത്തും വിശ്രമവും നൽകുന്നു. കാഴ്ചശക്തി വർധിപ്പിക്കുന്നു. ഓരോ നേത്രവ്യായാമവും 10 തവണ ചെയ്യുക. ഓരോ സെറ്റ് കഴിയുമ്പോഴും കണ്ണടച്ച് വിശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com