ADVERTISEMENT

അര്‍ബുദമുഴകളിലെ ആരോഗ്യകരമായ കോശങ്ങള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നത്‌ കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്‌തി കുറയ്‌ക്കുമെന്ന്‌ പഠനം. യുസിഎല്‍, യേല്‍ സര്‍വകലാശാലകളില്‍ നടന്ന രണ്ട്‌ പഠനങ്ങളാണ്‌ ഈ നിഗമനങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌. 

കുടലിലെ അര്‍ബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ്‌ ഗവേഷണം നടത്തിയത്‌. ഈ അര്‍ബുദ കോശങ്ങള്‍ രണ്ട്‌ തരത്തില്‍ നിലനില്‍ക്കാമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഒന്ന്‌ വേഗം വളരുന്നതും മറ്റൊന്ന്‌ പതിയെ വളരുന്നതും. കീമോതെറാപ്പികള്‍ വേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നതിനാല്‍ പതിയെ വളരുന്ന അര്‍ബുദകോശങ്ങള്‍ ഈ ചികിത്സയെ പ്രതിരോധിക്കാനാണ്‌ സാധ്യതയെന്ന്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നു. 

Photo credit :  NDAB Creativity / Shutterstock.com
Photo credit : NDAB Creativity / Shutterstock.com

കുടലിലെ ഫൈബ്രോബ്ലാസ്‌റ്റുകള്‍ എന്ന ആരോഗ്യകരമായ കോശങ്ങളാണ്‌ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നത്‌. ഇത്‌ അര്‍ബുദകോശങ്ങളെ കീമോതെറാപ്പിയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സഹായിക്കും. അര്‍ബുദകോശങ്ങള്‍ നശിക്കാതിരിക്കാന്‍ ഇതിടയാക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

കീമോതെറാപ്പി ആരംഭിക്കും മുന്‍പ്‌ ഈ അര്‍ബുദകോശങ്ങളെ വേഗം വളരുന്ന സ്ഥിതിയിലെത്തിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടതാണെന്ന്‌ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. വളര്‍ച്ചയെ മന്ദീഭവിപ്പിക്കുന്ന ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങളും അര്‍ബുദകോശങ്ങളും തമ്മിലുള്ള സന്ദേശങ്ങളുടെ കൈമാറ്റത്തെ തടയുന്നത്‌ അര്‍ബുദകോശങ്ങള്‍ വേഗം വളരുന്ന അവസ്ഥ സംജാതമാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

English Summary:

Study says chemotherapy becomes less effective in some cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com