ADVERTISEMENT

ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഫാര്‍മസിസ്റ്റുകള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്ക് ആഘോഷിച്ച് കൊണ്ട് ഇന്ന് ലോക ഫാര്‍മസിസ്റ്റ്‌സ് ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്ത സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിക്കുന്നത്.

1912ല്‍ ഇതേ ദിനത്തിലാണ് ഫെഡറേഷന്‍ ആരംഭിക്കുന്നത്. 2009 മുതലാണ് ഫെഡറേഷന്‍ സെപ്റ്റംബര്‍ 25 ഫാര്‍മസിസ്റ്റ്‌സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ആഗോള ആരോഗ്യ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ എന്നതാണ് ഈ വര്‍ഷത്തെ ലോക ഫാര്‍മസിസ്റ്റ്‌സ് ദിനത്തിന്റെ പ്രമേയം.

അടുത്തുള്ള മെഡിക്കല്‍ സ്‌റ്റോറിലെ ഫാര്‍മസിസ്റ്റിനെ കണ്ട് ഒരു വിധത്തില്‍പ്പെട്ട പനിയും ജലദോഷവുമൊക്കെ പരിഹരിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. പ്രാഥമിക ആരോഗ്യപരിചരണത്തില്‍ ഇത്തരത്തില്‍ ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. അവശ്യമരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍, രോഗനിര്‍ണ്ണയ പരിശോധനകള്‍ എന്നിവയെ കുറിച്ചെല്ലാം ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അവയുടെ ലഭ്യത എളുപ്പമാക്കുന്നതിലും ഫാര്‍മസിസ്റ്റുകള്‍ക്ക് പങ്കുണ്ട്.

വാക്‌സീനുകള്‍ ലഭ്യമാക്കിയും ആരോഗ്യപരിശോധനകളെ കുറിച്ചൊക്കെ അവബോധം നല്‍കിയും രോഗനിയന്ത്രണത്തിലും ഫാര്‍മസിസ്റ്റുകള്‍ നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. പൊതുജനാരോഗ്യത്തെ സംബന്ധിച്ച പ്രചാരണ പരിപാടികളിലും ഫാര്‍മസിസ്റ്റുകള്‍ ഭാഗഭാക്കാകാറുണ്ട്.

പുതിയ മരുന്നുകളുടെ ഗവേഷണം, വികസനം എന്നിവയില്‍ പങ്കെടുക്കുന്ന ഫാര്‍മസിസ്റ്റുകള്‍ ആന്റിബയോട്ടിക്‌സ് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന കാര്യത്തിലും ആരോഗ്യ സംവിധാനത്തെ സഹായിക്കുന്നു. കോവിഡ്19 മഹാമാരിയുടെ സമയത്ത് ആഗോളവും പ്രാദേശികവുമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ തങ്ങളും മുന്‍പന്തിയിലാണെന്ന് ഫാര്‍മസിസ്റ്റുകള്‍ തെളിയിച്ചു.

English Summary:

World Pharmacists Day: Celebrating Everyday Healthcare Heroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com