ADVERTISEMENT

ഗർഭകാലത്ത് കഴിക്കുന്ന ഭക്ഷണം ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഉതകുന്നതായിരിക്കണം. എന്തൊക്കെയാണ് കഴിക്കേണ്ടത് എന്നും എന്തൊക്കെ കഴിക്കരുതെന്നുമുള്ള ഉപദേശങ്ങൾ എല്ലായിടത്തുനിന്നും കിട്ടും. ഏത് വേണം ഏത് വേണ്ട എന്ന സംശയം എപ്പോഴും ഉണ്ടാകും. ഗർഭകാലത്ത് പഴച്ചാറുകൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുകയും ഒപ്പം നിങ്ങളുടെ ചർമത്തിന് തിളക്കമേകുകയും ആരോഗ്യമേകുകയും ചെയ്യുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം. 

1. പേരയ്ക്ക ജ്യൂസ്

നല്ല നാടൻ പേരയ്ക്ക കിട്ടുന്ന സമയമാണിത്. പേരയ്ക്ക, ഗർഭകാലത്തുണ്ടാകുന്ന മലബന്ധവും മറ്റ് അനുബന്ധ പ്രശ്നങ്ങളും തടയാൻ സഹായിക്കും. ഒരു ഗ്ലാസ്സ് പേരയ്ക്ക ജ്യൂസ് തയാറാക്കാൻ 2 പേരയ്ക്ക, നാരങ്ങാനീര്, 2 ടേബിൾ സ്പൂൺ പഞ്ചസാര, അല്പം ഇഞ്ചിനീര് ഇവ മതിയാകും. പേരയ്ക്ക തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിക്കുക. തുടർന്ന് മറ്റ് ചേരുവകളും കൂടി ചേർത്ത് ബ്ലെൻഡറിൽ അടിക്കുക. ഐസ്ക്യൂബും ഇട്ട് കുടിക്കാവുന്നതാണ്.

2. മുന്തിരി ജ്യൂസ്

അരക്കിലോ മുന്തിരി മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. തണുപ്പിച്ച ശേഷം നാരങ്ങാ നീരു ചേർത്ത് കുടിക്കാവുന്നതാണ്. 

3. ആപ്പിൾ ജ്യൂസ്

ദിവസവും ഒരു ഗ്ലാസ്സ് ആപ്പിൾ ജ്യൂസ് കുടിക്കുന്നത് ഉന്മേഷവും ആരോഗ്യവും നൽകും. 2 ആപ്പിൾ എടുത്ത് തൊലികളയുക. തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിക്കുക. മിക്സിയിൽ അടിക്കുക. ഗ്ലാസിലൊഴിച്ച് അൽപ്പം നാരങ്ങാ നീര് ചേർക്കുക. ഫ്രഡ്ജിൽ അരമണിക്കൂർ വച്ച ശേഷം കുടിക്കാം.

4. ബീറ്റ് റൂട്ട് ജ്യൂസ്

2 ബീറ്റ് റൂട്ട്, 4 കാരറ്റ്, ഒരു ആപ്പിൾ ഇവ അരിഞ്ഞ് മിക്സിയിലോ മറ്റോ അടിച്ച് ജ്യൂസാക്കുക. പൊടിച്ച ഐസ്ക്യൂബുകൾ ചേർത്ത് ഉടൻ കുടിക്കാം. ആഴ്ചയിൽ മൂന്നു തവണ ഈ ജ്യൂസ് കുടിക്കാം. 

5. വാഴപ്പഴ ജ്യൂസ്

ഗർഭകാലത്ത് കുടിക്കാവുന്ന ഏറ്റവും മികച്ച ജ്യൂസാണിത്. പഴം, തൈര്, തേൻ ഇവ മൂന്നും ചേർന്നതാണിത്. അരകപ്പ് പാൽ, അരകപ്പ് തൈര്, 1 പഴം, 1 േടബിൾ സ്പൂൺ തേൻ ഇവ ചേർത്ത് ജ്യൂസ് തയാറാക്കാം. ഐസ് ക്യൂബിട്ട് തണുപ്പിച്ച ശേഷം കുടിക്കാം.

രുചിയെക്കാൾ ആരോഗ്യത്തിനായിരിക്കണം ഗർഭകാലത്ത് പ്രാധാന്യം കൊടുക്കേണ്ടത്. താൻ കഴിക്കുന്ന ആഹാരം കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ടിയുള്ളതാകണം എന്ന് എപ്പോഴും ഓർമിക്കണം. ഈ പഴച്ചാറുകൾ ശീലമാക്കൂ; ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനായി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com