..ന്തൂട്ട്, തേങ്ങ കിട്ട്യാലും ജ്യൂസാക്കാട്ടാ!
Mail This Article
കടുത്ത ചൂട്. ദാഹം മാറ്റണം. കയ്യിൽ കിട്ടിയത് ഒരു തേങ്ങയാണ്..! എന്തു ചെയ്യും? എന്തും ചെയ്യാം!
ശരീരം തണുപ്പിക്കാൻ ജ്യൂസടിക്കാൻ കിട്ടാക്കനികൾ തേടിനടക്കേണ്ട. വീട്ടിലുള്ളതെന്തും ഉപയോഗിച്ചു ജ്യൂസുണ്ടാക്കാം. ഒരു ഡോക്ടറുടെ കുറിപ്പടികൾ ഇതാ
നന്നാറി: ജലാംശം കാക്കും. വളരെ വേഗം ദാഹം ശമിപ്പിക്കും. ജലാംശം നഷ്ടപ്പെടുന്നതു തടയും.
ചുക്ക് : രോഗപ്രതിരോധം. അണുക്കൾക്കെതിരെ പ്രവർത്തിക്കും, രോഗപ്രതിരോധശേഷി വർധിപ്പിക്കും.
മല്ലിയില, പുതിന: ദഹനത്തിനുത്തമം. ഇവ നിർജലീകരണം തടയും. ത്വക്കിന് ഉത്തമം. ദഹനം കൃത്യമാക്കും. സ്ത്രീകൾക്കാണു നിർജലീകരണം കൂടുതൽ. സ്ത്രീകളിൽ നിർജലീകരണം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവും ഇവയ്ക്കുണ്ട്.
ചെറുനാരങ്ങ: രോഗപ്രതിരോധം. ശരീരത്തിലെ രാസസന്തുലിതാവസ്ഥ ക്രമമാക്കും. രോഗപ്രതിരോധ ശേഷി കൂട്ടാൻ വൈറ്റമിൻ സി സഹായിക്കും.
നെല്ലിക്ക: ത്വക്ക് കാക്കും. അകത്തെ ചൂടിനെ വേഗത്തിൽ പുറന്തള്ളും. ആന്തരീകമായി തണുത്ത അവസ്ഥ പ്രദാനം ചെയ്യും. സൂര്യപ്രകാശത്തിൽനിന്നു ത്വക്കിനേൽക്കുന്ന ക്ഷതങ്ങൾ തടയാനും ഉത്തമം. ശരീരത്തിലെ മിനറൽസ് നഷ്ടവും തടയും.
പറങ്കിമാങ്ങ: ക്ഷാരഗുണം. വേനൽക്കാലത്ത് ശരീരത്തിൽ അസിഡിക് അവസ്ഥ കൂടിയിരിക്കും. ഇതു കുറച്ച് ക്ഷാരഗുണം നിലനിർത്തും.
(ഏങ്ങണ്ടിയൂർ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി ഔട്ട്പേഷ്യന്റ് ക്ലിനിക്കിലെ ചീഫ് കൺസൾട്ടന്റ് ഫിസിഷ്യൻ ആണ് ലേഖിക. പ്രകൃതി ചികിത്സ പ്രചാരണത്തിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ജീവനം പ്രകൃതി ചികിത്സാലയം നടത്തുന്നു. പാനീയങ്ങളുടെ ഗുണം പ്രചരിപ്പിക്കാൻ പാനീയ കളരി നടത്തി വീട്ടമ്മമാർക്കു പരിശീലനം നൽകുന്നു.)