ADVERTISEMENT

രുചിയിൽ ചവർപ്പ് ആണെങ്കിലും ഗുണങ്ങളിൽ മധുരം കിനിയുന്ന ഫലമാണ് നെല്ലിക്ക. നെല്ലിക്കയിൽ ജീവകം സി, എ ഇവ ധാരാളമുണ്ട്. ഉയർന്ന അളവിൽ ഫോളിക് ആസിഡും ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയൺ, കരോട്ടിൻ, മഗ്നീഷ്യം ഇവയുമുണ്ട് കാലറി വളരെ കുറഞ്ഞ ഈ ഫലത്തിൽ. 100 ഗ്രാം നെല്ലിക്കയിൽ വെറും 44 കാലറി മാത്രമേ ഉള്ളൂ. പ്രോട്ടീൻ, മിനറൽസ്, കാർബോഹൈഡ്രേറ്റ്, ഫൈബർ ഇവ കൂടാതെ 80 ശതമാനവും വെള്ളമാണ് നെല്ലിക്കയിൽ ഉള്ളത്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണിത്. നെല്ലിക്ക നൽകുന്ന ഗുണങ്ങളെക്കുറിച്ചറിയാം.

∙ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു
∙ ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാൻ ഉത്തമം.
∙ ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. അകാല വാർധക്യം തടയുന്നു.
∙ ദഹനത്തിനു സഹായിക്കുന്നു. മലബന്ധം അകറ്റുന്നു.
∙ തൊണ്ടയിലെ അണുബാധകൾ അകറ്റുന്നു.
∙ ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. പക്ഷാഘാതം, ഹൃദയാഘാതം ഇവയുടെ സാധ്യത കുറയ്ക്കുന്നു. ഹൃദയാരോഗ്യമേകുന്നു.

∙ ഡൈയൂറെറ്റിക് ആയി പ്രവർത്തിക്കുന്നു. കിഡ്നികളെ ആരോഗ്യമുള്ളതാക്കുന്നു. യൂറിനറി – യൂറ്റെറിൻ ഇൻഫക്ഷനുകളെ തടയുന്നു.
∙ തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമം. മുടി കൊഴിച്ചിലും അകാലനരയും തടയുന്നു. നെല്ലിക്കയിലടങ്ങിയ കരോട്ടിൻ, അയൺ, ആന്റി ഓക്സിഡന്റുകളാണ് മുടിക്ക് ആരോഗ്യമേകുന്നത്.
∙ നെല്ലിക്ക ജ്യൂസ് തേൻ ചേർത്ത് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഹ്രസ്വദൃഷ്ടി, തിമിരം ഇവ അകറ്റാൻ സഹായിക്കുന്നു.
∙ കരളിന്റെ ആരോഗ്യത്തിന് മികച്ചത്.
∙ നെല്ലിക്കയിലെ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും ടാനിനുകളും കാൻസർ, ഡയബറ്റിസ് ഇവയെല്ലാം തടയും.
∙ ആർത്തവവേദന തടയാനും വേദന കുറയ്ക്കാനും നെല്ലിക്ക പതിവായി കഴിച്ചാൽ മതി.
∙ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.

∙ ഉദരപ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു. നെല്ലിക്കയുടെ ലാക്സേറ്റീവ് ഗുണങ്ങൾ അതിസാരം, വയറുകടി ഇവയെല്ലാം അകറ്റാൻ സഹായിക്കുന്നു.
∙ നെല്ലിക്കാപ്പൊടി തേൻ ചേർത്ത് ഭക്ഷണത്തിന് മുൻപ് കഴിച്ചാൽ വിശപ്പ് കൂടും.
∙ പനി, കരൾരോഗങ്ങള്‍, ദഹനക്കേട്, വിളർച്ച, യൂറിനറി പ്രശ്നങ്ങൾ, ശ്വസനപ്രശ്നങ്ങൾ, ഉദരം, ഹൃദയം, സെറിബ്രൽ പ്രശ്നങ്ങൾ ഇവയ്ക്കെല്ലാം നെല്ലിക്ക ഒരു പരിഹാരമാണ്.
∙ കൊളസ്ട്രോൾ കുറയ്ക്കുന്നു, അരുണരക്താണുക്കളുടെ എണ്ണം കൂട്ടുന്നു. വിളർച്ച തടയുന്നു.
∙ പല്ലുകൾക്കും നഖങ്ങൾക്കും ശക്തി നൽകുന്നു.

ഇനി പറയൂ ആദ്യം കയ്ക്കും എങ്കിലും പിന്നീട് മധുരിക്കുന്ന ഒരു ആരോഗ്യഫലം തന്നെയല്ലേ നെല്ലിക്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com