സൗന്ദര്യത്തിനും ആരോഗ്യത്തിനും കഴിക്കാം ഗ്രീൻ ആപ്പിൾ
Mail This Article
ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ഇന്ന് വിപണിയിൽ സുലഭമായ പച്ച ആപ്പിളിന്റെ ഗുണങ്ങൾ അറിയാം.
∙ശ്വാസകോശ ആരോഗ്യത്തിന്: പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആസ്മ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഫ്ലവനോയ്‍ഡുകൾ ധാരാളം ഉള്ളതിനാലാണിത്. സ്ത്രീകളില്‍ ശ്വാസകോശാർബുദം വരാനുള്ള സാധ്യത 21 ശതമാനം കുറയ്ക്കാനും ഗ്രീൻ ആപ്പിൾ സഹായിക്കും.
∙ രക്തം കട്ടപിടിക്കുന്നത് തടയുന്നു: ഗ്രീൻ ആപ്പിളിൽ റൂട്ടീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിപ്പിക്കുന്ന എൻസൈമിനോടു പൊരുതുന്നു. ഇതുകൊണ്ടുതന്നെ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യതയും കുറയുന്നു. ദിവസവും ഒരു ഗ്രീൻ ആപ്പിളോ ഒരു ഗ്ലാസ്സ് ഗ്രീൻ ആപ്പിൾ ജ്യൂസോ കുടിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കും.
∙ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു: ദഹനത്തിനു സഹായകമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപ ചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ഏറ്റവും നല്ല ഒരു ലഘുഭക്ഷണമാണിത്.
∙എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓസ്റ്റിയോ പോറോസിസ് തടയുന്നു: പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്ക് പ്രത്യേകിച്ച് നല്ലതാണ്. സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിളിൽ അടങ്ങിയ വൈറ്റമിൻ കെ സഹായിക്കുന്നു.
∙ അകാല വാർധക്യം തടയുന്നു: ജീവകം സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ പ്രായമാകൽ ലക്ഷണങ്ങളെ തടഞ്ഞ് ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രീൻ ആപ്പിളിലെ ജീവകം എ ആണ് നേത്രാരോഗ്യം നൽകുന്നത്.
∙പ്രമേഹത്തിനു നല്ലത്: നിങ്ങൾ പ്രമേഹരോഗിയാണോ എങ്കില്‍ ചുവന്ന ആപ്പിളിനു പകരം പച്ച ആപ്പിൾ കഴിക്കാം. ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറച്ചേ ഉള്ളൂ. നാരുകൾ ധാരാളം ഉണ്ടുതാനും. ഗുണം മുഴുവനായി ലഭിക്കണമെങ്കില്‍ തൊലി കളയാതെ കഴിക്കണം.
∙ഹൃദയസംബന്ധമായ രോഗങ്ങൾ തടയുന്നു: ഫ്ലേവനോയ്ഡുകൾ ധാരാളമുള്ള ഗ്രീൻ ആപ്പിൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാനും ഇത് സഹായിക്കുന്നു.