ADVERTISEMENT

മുട്ട പുഴുങ്ങാന്‍  അടുപ്പത്ത് വച്ചിട്ട് സമയം നോക്കാതെ എപ്പോഴെങ്കിലും പോയി അത് ഓഫ് ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ആ ശീലം ഇനി ഉപേക്ഷിച്ചോളൂ. മുട്ട അമിതമായി വേവിക്കുന്നത്‌  നല്ലതല്ലത്രേ. സംശയം ഉണ്ടെങ്കില്‍ അമിതമായി വേവിച്ച മുട്ട ശ്രദ്ധിച്ചു നോക്കാം. മുട്ടയുടെ മഞ്ഞയ്ക്ക് ചുറ്റും പച്ച നിറത്തിലൊരു കോട്ടിങ് ഉണ്ടെന്നു കണ്ടാല്‍ ഉറപ്പിക്കാം ആ മുട്ട കഴിക്കാന്‍ പാടില്ലെന്ന്.

ഇതെങ്ങനെയാണ് സംഭവിക്കുന്നത്‌ എന്നാണോ ചിന്തിക്കുന്നത്. മുട്ട അമിതമായി വേവിക്കുമ്പോള്‍ ഹൈഡ്രജൻ സൾഫൈഡ് മുട്ടയുടെ വെള്ളയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. മുട്ടയുടെ പ്രോട്ടീനില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജൻ സൾഫൈഡ്  ചേര്‍ന്ന് ഒരു വിഷവായു ഉണ്ടാക്കുന്നു. ഇതാണ് മുട്ടയുടെ മഞ്ഞയിലേക്ക് വ്യാപിച്ചു നിറവ്യത്യാസം ഉണ്ടാക്കുന്നത്‌. മുട്ടയുടെ മഞ്ഞയില്‍ അയണ്‍  അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജൻ സൾഫൈഡിനോടു ചേർന്ന് അയൺ സൾഫൈഡ് ആകുകയും മഞ്ഞയ്ക്ക് പച്ച നിറത്തിലെ കോട്ടിങ് നല്‍കുകയും ചെയ്യുന്നു. 

മുട്ട തിളപ്പിച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവ തണുപ്പിക്കാന്‍ പച്ചവെള്ളത്തില്‍ ഇടണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇതുവരെ ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. എങ്കിലും മുട്ട ഒരിക്കലും അമിതമായി വേവിക്കരുതെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com