ADVERTISEMENT

രാവിലെ സ്കൂളിലേക്കു പോകാനുള്ള നെട്ടോട്ടത്തിനിടയിൽ കുട്ടികൾ ആവശ്യത്തിന് പ്രഭാതഭക്ഷണം കഴിക്കുന്നില്ലെന്നാണ് മിക്ക അമ്മമാരുടെയും പരാതി. ഇവർക്ക് ഡോക്ടർമാർ നൽകുന്ന ഉപദേശം ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികൾക്ക് മുട്ട നൽകണം എന്നതാണ്. ബുൾസൈ, ഓംലറ്റ്, ബോയിൽഡ് എഗ് എന്നിങ്ങനെ ഓരോ ദിവസവും മാറിമാറി നൽകാം. മുട്ട വാട്ടിക്കൊടുക്കുന്ന നാടൻ രീതിയും പരീക്ഷിക്കാം. അതുമല്ലെങ്കിൽ മുട്ട ബീറ്റ് ചെയ്തതിലേക്ക് അൽപം കാരറ്റ്, ബീറ്റ്റൂട്ട്, കാപ്സിക്കം, തക്കാളി എന്നിവ ഗ്രേറ്റ് ചെയ്ത് ചേർത്ത് മൈക്രോവേവിൽ വച്ച് പിസ രൂപത്തിൽ തയാറാക്കിയെടുക്കാം. മുട്ട നിർബന്ധമായും കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നു പറയുന്നത് ഇത് കുട്ടികളുടെ വളർച്ചയുടെ പ്രായത്തിൽ അത്യന്താപേക്ഷിതമായതുകൊണ്ടാണ്. 

∙പ്രോട്ടീനിന്റെ കലവറയാണ് മുട്ട. രാവിലെ കഴിക്കുന്ന മുട്ട ആ ദിവസത്തേക്കു മുഴുവനുമുള്ള ഊർജം കുട്ടികൾക്ക് നൽകുന്നു.

∙ധാരാളം കാൽസ്യം അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലിന്റെയും വളർച്ചയ്ക്ക് പ്രയോജനകരമാണ്.

∙മുട്ടയിൽ അടങ്ങിയ വൈറ്റമിൻ എ, വൈറ്റമിൻ ബി 12 എന്നിവ കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

∙കാഴ്ചശക്തി, ഹൃദയത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ മുട്ടയ്ക്ക് കഴിവുണ്ട്.

∙പെൺകുട്ടികളിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ, ശാരീരിക ക്ഷീണം എന്നിവ പരിഹരിക്കാനും മുട്ടയ്ക്ക് സാധിക്കും.

∙കൂടുതൽ കായികാധ്വാനം ആവശ്യമായി വരുന്ന ആൺകുട്ടികൾക്ക്, പ്രത്യേകിച്ച് സ്പോർട്സിലും ഗെയിംസിലും മറ്റും സജീവമായ കുട്ടികൾക്ക് മുട്ട നൽകുന്നത് അവരുടെ കരുത്ത് വർധിപ്പിക്കും.

∙പേശികൾക്ക് ബലം നൽകുന്നു എന്ന സവിശേഷതയും മുട്ടയ്ക്കുണ്ട്. തലച്ചോറിനെ കൂടുതൽ കാര്യക്ഷമമാക്കി ബുദ്ധിശക്തി വർധിപ്പിക്കുകയും ചെയ്യുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com