ADVERTISEMENT

‍ഡയബറ്റിസ് എന്ന കേൾക്കുമ്പോഴേ ‘മധുരം അരുത്’ എന്നാവും മനസ്സിലേക്കു വരുക. എന്നാൽ പഞ്ചസാരയുടെ അളവ് കുറച്ചതു കൊണ്ടു മാത്രമായില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണവും സഹായിക്കും. നമ്മുടെ അടുക്കളയിൽതന്നെ ഉണ്ടാവും ഇവയിൽ പലതും. ഏതൊക്കെയാണ് പ്രമേഹത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന ഭക്ഷണം എന്നു നോക്കാം.

1. വെണ്ടയ്ക്ക : പലരുടേയും ഇഷ്ടവിഭവമായ വെണ്ടയ്ക്ക ധാരാളം നാരുകൾ ഉള്ളതും സ്റ്റാർച്ച് ഇല്ലാത്തതുമാണ്. കൂടാതെ പ്രമേഹം നിയന്ത്രിക്കാൻ ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പം. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

2. പാവയ്ക്ക : കാര്യം കയ്പ്പ് ഒക്കെ ഉണ്ടെങ്കിലും ഗുണങ്ങൾ ഏറെയുണ്ടിവന്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നു മാത്രമല്ല പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഭക്ഷണവും ആണിത്. പാവയ്ക്കയിൽ, ഇൻസുലിനെ ഇമിറ്റേറ്റ് ചെയ്യുന്ന Poly peptide-P അഥവാ P- insulin എന്ന സംയുക്തം ഉണ്ട്. 

3. റാഡിഷ് : പലർക്കും അത്ര താൽപ്പര്യം ഇല്ലാത്ത പച്ചക്കറിയാണ് റാഡിഷ്. എന്നാൽ പ്രമേഹരോഗികൾക്ക് ഏറെ നല്ല ഭക്ഷണമാണിത്. നാരുകൾ ധാരാളം ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കറിവച്ചും സാലഡിൽ ചേർത്തും സൂപ്പ് ആക്കിയും റാഡിഷ് ഉപയോഗിക്കാം. 

4. റാഗി: പഞ്ഞപ്പുല്ല് അഥവാ മുത്താറി എന്ന റാഗി പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ഭക്ഷണമാണ്. അരിയിൽ കാർബോഹൈഡ്രേറ്റ് ധാരാളം ഉള്ളതിനാൽ കുറച്ചേ ഉപ്പ് ഉപയോഗിക്കാവൂ. ഗോതമ്പിന്റെ കാര്യവും അങ്ങനെതന്നെ. പകരം റാഗി കഴിക്കാം. നാരുകൾ, കാൽസ്യം, അമിനോ ആസിഡുകൾ ഇവയെല്ലാമുള്ള റാഗി പോഷകസമ്പുഷ്ടവുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com