കുഞ്ഞുങ്ങള്‍ക്ക് തേന്‍ നല്‍കാറുണ്ടോ?
Mail This Article
കൊച്ചുകുഞ്ഞുങ്ങള്‍ക്കു തേന്‍ നല്‍കാറുണ്ടോ? ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ തേന്‍ എങ്ങനെയാണ് കുട്ടികള്‍ക്കു ഹാനികരമാകുന്നതെന്നാണോ ആലോചിക്കുന്നത് ? എങ്കില്‍ കേട്ടോളൂ, ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരിക്കലും തേന്‍ കൊടുക്കാന്‍ പാടില്ലത്രേ.
ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum) എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് ഇതിനു കാരണം. സാധാരണ തേനില്‍ ബാക്ടീരിയയുടെ സാന്നിധ്യം കുറവാണ്. എന്നാല്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം തേനില്‍ കാണാറുണ്ട്. മണ്ണിലും പൊടിയിലും കാണുന്ന ഒന്നാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം. ഇത് തേനില്‍ കയറിക്കൂടിയാല്‍ അത് തേനിന്റെ ഗുണം നശിപ്പിക്കും. പ്രതിരോധശേഷി കൂടിയ മുതിര്‍ന്നവരില്‍ ഇത് പ്രശ്നം ഉണ്ടാക്കാറില്ല എന്നാല്‍ കൊച്ചു കുട്ടികളില്‍ ഇത് പ്രശ്നക്കാരനാണ്.
ഇൻഫന്റ് ബോട്ടുലിസം(Infant botulism ) ആണ് ഇതിന്റെ അനന്തരഫലം. ഇതുവരെ ലോകത്താകമാനം 3,350 കുട്ടികളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്തപനി, മലബന്ധം , ആഹാരം കഴിക്കാതെയാകുക എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.
തേനിന്റെ ആന്റിഓക്സിഡന്റ്റ് ഗുണങ്ങള്‍ നമുക്കറിയാം പക്ഷേ ഒരിക്കലും ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഇത് നല്‍കരുതെന്ന് വിദഗ്ധര്‍ പറയുന്നു. പകരം പുഴുങ്ങിയ ഏത്തക്ക, സ്വീറ്റ് പൊട്ടറ്റോ എന്നിവ നൽകാം.
English summary : Avoid Honey in your baby' s diet