ADVERTISEMENT

രാത്രിയിൽ പഴങ്ങൾ കഴിക്കുന്ന ശീലം മിക്കവർക്കുമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പറയേണ്ടതുമില്ല. രാത്രി പഴങ്ങൾ മാത്രം കഴിക്കുന്നവരുമുണ്ട്. പോഷക സമ്പുഷ്ടവും ആരോഗ്യദായകവുമാണ് പഴങ്ങള്‍. എന്നാൽ രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ?

പ്രധാന ഭക്ഷണം കഴിച്ച് ഇടവേളയ്ക്കു ശേഷമേ പഴം കഴിക്കാവൂ എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. ഉറങ്ങാൻ കിടക്കുന്നതിനു മൂന്നോ നാലോ മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണമെന്നാണ് വൈദ്യശാസ്ത്രം നിർദേശിക്കുന്നത്. പഴങ്ങളും ഭക്ഷണവും ഒരുമിച്ചു കഴിച്ചാൽ ശരീരം ആദ്യം ദഹിപ്പിക്കുന്നത് പഴങ്ങളെ ആയിരിക്കും. പിന്നീടേ ഭക്ഷണം ദഹിക്കൂ. ഇത് ദഹനക്കേടിനു കാരണമാകും. ഭക്ഷണത്തിലെ എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാൻ ശരീരത്തിനു സാധിക്കുകയുമില്ല. 

കിടക്കുന്നതിനു തൊട്ടുമുൻപ് പഴങ്ങൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ നേരെ വിപരീതഫലമാകും ലഭിക്കുക. പഴങ്ങൾ ശരീരത്തിൽ പഞ്ചസാര റിലീസ് ചെയ്യുകയും ഇത് ഊർജം കുത്തനെ കൂട്ടുകയും ചെയ്യും. ഉറങ്ങാൻ ഇത് പ്രയാസമുണ്ടാക്കും. 

രാത്രി പഴങ്ങൾ കഴിക്കേണ്ട എന്നല്ല ഇതിനർഥം. ഭക്ഷണത്തിന് അരമണിക്കൂർ മുൻപു പഴങ്ങൾ കഴിക്കാം.

എന്തു പഴമാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്. ഒരു പ്ലേറ്റ് നിറയെ പഴങ്ങൾ കഴിക്കരുത്. പഞ്ചസാര കുറവുള്ളതും നാരുകൾ കൂടുതൽ ഉള്ളതുമായ പഴങ്ങൾ കഴിക്കണം. തണ്ണിമത്തൻ, പെയർ, കിവി പഴങ്ങളും നല്ലതാണ്. 

നല്ലത് അത്താഴത്തിനു വളരെ മുന്‍പേ പഴങ്ങൾ കഴിക്കുന്നതാണ്. അതാകുമ്പോൾ പഴങ്ങൾ പൂർണമായും ദഹിക്കാൻ സഹായിക്കും.

English summary: what happens when you eat fruit at night?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com