ADVERTISEMENT

പയർ വർഗങ്ങളായ ബീൻസും ഗ്രീൻപീസും എല്ലാം ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവയുടെ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങളും ഉയർന്ന രക്തസമ്മർദവും വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അഡ്വാൻസ്ഡ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

‘ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ലോകത്ത് നിരവധി പേരാണ് മരണമടയുന്നത്. െചലവു കുറഞ്ഞതും എളുപ്പത്തിൽ ലഭിക്കുന്നതുമായ ഭക്ഷ്യവസ്തുവായ പയർ ഈ രോഗാവസ്ഥയ്ക്കുള്ള സാധ്യത കുറയ്ക്കും’ –. ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റെസ്പോൺസിബിൾ മെഡിസിന്റെ ക്ലിനിക്കൽ റിസർച്ച് ഡയറക്ടറും പഠനത്തിനു നേതൃത്വം നൽകിയ ആളുമായ ഹാനാ കാഹ്‍ലിയോവ പറയുന്നു. 

പയറുവർഗങ്ങള്‍ വളരെ കുറച്ചു മാത്രം കഴിക്കുന്നവരുമായി ധാരാളം പയർ കഴിക്കുന്നവരെ താരതമ്യപ്പെടുത്തിയപ്പോൾ ഇവർക്ക് കൊറോണറി ഹാർട്ട് ഡിസീസ്, ഹൃദ്രോഗം, ഹൈപ്പർ ടെൻഷൻ ഇവയ്ക്കുള്ള സാധ്യത പത്തുശതമാനം കുറവാണെന്നു കണ്ടു. 

പയർവർഗങ്ങളിൽ ധാരാളമായി അടങ്ങിയ നാരുകൾ, പ്ലാന്റ് പ്രോട്ടീൻ, മറ്റ് മൈക്രോ ന്യൂട്രിയന്റുകൾ ഇവയാണ് ഹൃദയാരോഗ്യമേകുന്നത്. പയറുവർഗങ്ങളിൽ കൊഴുപ്പ് വളരെ കുറവാണ്. കൊളസ്ട്രോൾ ഒട്ടും ഇല്ലാത്ത ഇവയുടെ ഗ്ലൈസെമിക് ഇന്‍ഡക്സും വളരെ കുറവാണ്. 

ഹൃദ്രോഗത്തെയും രക്തസമ്മര്‍ദത്തെയും പ്രതിരോധിക്കാൻ പയർവർഗങ്ങൾ ധാരാളം കഴിക്കണമെന്നു പഠനം പറയുന്നു.

English summary: Healthy diet for heart health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com