പ്രാതലിൽ ഈ ആഹാരങ്ങൾ ഒരിക്കലും ഉൾപ്പെടുത്തരുതേ...
Mail This Article
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരം ഏതാണ്? ഒരുത്തരമേയുള്ളൂ, പ്രാതല്‍. ഒരു ദിവസത്തേക്ക് മുഴുവന്‍ ആവശ്യമായ ഊര്‍ജം നമുക്കു ലഭിക്കുന്നത് പ്രാതലില്‍ നിന്നാണ്. എന്നാല്‍ പ്രാതല്‍ വെറുതെ കഴിച്ചാല്‍ മതിയോ? പോരാ. ഒട്ടും ആരോഗ്യകരമല്ലാത്ത വിഭവങ്ങൾ പ്രാതലിനു നന്നല്ല.
ഫൈബര്‍, പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ് ഇത്രയും അടങ്ങിയതാകണം പ്രാതല്‍. ഹെല്‍ത്തി അല്ലാത്ത ബ്രേക്ക്ഫാസ്റ്റ് ഭാരം കൂടാനും രോഗങ്ങള്‍ വരാനും കാരണമാകും. ഒഴിവാക്കേണ്ട പ്രാതല്‍ വിഭവങ്ങള്‍ നോക്കാം.
ഫോര്‍ട്ടിഫൈഡ് ബ്രേക്ക്ഫാസ്റ്റ് സെറിയല്‍സ് - ഹോള്‍ ഗ്രെയിന്‍സ്, വൈറ്റമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട് എന്നു പറയുന്ന പാക്കറ്റ് സെറിയല്‍ ഒരിക്കലും പ്രാതല്‍ ആക്കരുത്. റിഫൈന്‍ഡ് ഗ്രെയിന്‍സ്, ഷുഗര്‍ എന്നിവ ഇവയില്‍ ധാരാളം ഉണ്ട്. മധുരം ധാരാളം അടങ്ങിയ ഇവ സ്ഥിരമായി കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം എന്നിവ ഉണ്ടാകും.
പാന്‍ കേക്ക്, വാഫിള്‍സ്- റിഫൈന്‍ഡ് ഫ്ലോര്‍, ഷുഗര്‍ എന്നിവ ധാരാളം ഉള്ള ഇവ ഒരിക്കലും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്. പാന്‍കേക്ക് സിറപ്പില്‍ കൂടിയ അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ് ഉണ്ട്.
നോണ്‍ ഫാറ്റ് യോഗര്‍ട്ട് -മധുരം ചേര്‍ത്ത ഫാറ്റ് ഫ്രീ ആയ ഫ്രൂട്ട് യോഗര്‍ട്ട് ഒരിക്കലും പ്രാതല്‍ മെനുവില്‍ ഉള്‍പ്പെടുത്തരുത്. കൃത്രിമമധുരം ആണ് ഇവയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.
English Summary: Avoid these items from breakfast menu