ADVERTISEMENT

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ശരീരത്തിലെ മലിനവസ്‌തുക്കളെ അരിച്ചു മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ അവ ചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര രോഗങ്ങളും വരാം. മറ്റ് രോഗങ്ങളും ഉദാഹരണമായി ടൈപ്പ് 2 പ്രമേഹം, ഹൃദയത്തിന്റെ അനാരോഗ്യം ഇവയെല്ലാം വൃക്കയെ ബാധിക്കും. അതുകൊണ്ട് വൃക്കകളുടെ ആരോഗ്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ഭക്ഷണം അതിൽ പ്രധാന പങ്കു വഹിക്കുന്നു. 

ശരീരത്തെ ശുദ്ധമാക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്ന 5 പാനീയങ്ങളെ പരിചയപ്പെടാം.

1. ബീറ്റ്‌റൂട്ട് ജ്യൂസ് 

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ബീറ്റ്‌റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെൻസ് ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു. 

2. നാരങ്ങാ വെള്ളം 

Lemon Juice

വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വൃക്കകളെ ഡീടോക്‌സിഫൈ ചെയ്യുകയും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. 

3. ഇഞ്ചി നീര് 

513418375

ജലദോഷം, ചുമ ഇവയിൽ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

4. കരിക്കിൻ വെള്ളം 

Image Credits :  monster_code / Shutterstock.com
Image Credits : monster_code / Shutterstock.com

കരിക്കിന് ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൃക്കകൾക്കുണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും കരിക്കിൻവെള്ളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് വൃക്കകൾക്ക് ആരോഗ്യം നൽകുന്നു. 

5. ആപ്പിൾസിഡെർ വിനെഗർ 

apple-cider-vinegar

ശരീരഭാരം കുറയ്ക്കാനും മുഖക്കുരു അകറ്റാനും സഹായിക്കുന്നതോടൊപ്പം വൃക്കകളിലെ വിഷാംശം നീക്കി ഡീടോക്‌സിഫൈ ചെയ്‌ത്‌ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ആപ്പിൾസിഡെർ വിനെഗർ സഹായിക്കുന്നു.

English Summary : 5 kidney flush drinks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com