ADVERTISEMENT

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം കഴിച്ചാൽ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാൻ മടിക്കും. എന്നാൽ ഇതിൽ വാസ്‌തവം ഉണ്ടോ? അറിയാം.

പോഷകസമ്പന്നമാണ് മാമ്പഴം. ഇതിൽ വൈറ്റമിൻ എ, സി, കോപ്പർ, ഫോളേറ്റ് ഇവ ധാരാളമുണ്ട്. വെറും ഒരു ശതമാനം കൊഴുപ്പ് മാത്രമാണ് ഇതിലുള്ളത്. ഇത് ആരുടെയും തടി കൂട്ടില്ല. മാത്രമല്ല പ്രോട്ടീന്റെയും ഫൈബറിന്റെയും വിഘടനത്തിനും ദഹനത്തിനും മാമ്പഴം സഹായിക്കും. മാമ്പഴത്തിലെ ഭക്ഷ്യനാരുകൾ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

മാമ്പഴം ഇങ്ങനെ കഴിക്കരുത് 

മാമ്പഴം മിൽക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്, ക്രീം, മംഗോ പൈ തുടങ്ങിയവയുടെ രൂപത്തിൽ കഴിച്ചാൽ അത് വണ്ണം കൂടാൻ ഇടയാക്കും. ഇവയിലെല്ലാം പഞ്ചസാര കൂടുതലുണ്ട്. ഇത് ശരീരഭാരം കൂടാൻ കാരണമാകും. ഗുണങ്ങൾ ലഭിക്കാൻ പഴം പഴമായി തന്നെ കഴിക്കണം. 

ദിവസം എത്ര മാമ്പഴം കഴിക്കാം?

ദിവസം ഒരു മാമ്പഴത്തിൽ കൂടുതൽ കഴിക്കരുത്. മാമ്പഴം മറ്റ്‌ പ്രധാന ഭക്ഷണങ്ങളോടൊപ്പം കഴിക്കരുത്. മാമ്പഴം കഴിക്കുന്ന സമയത്ത് അതു മാത്രം കഴിക്കുക. ദിവസം ഇടത്തരം വലുപ്പമുള്ള ഒരു മാമ്പഴത്തിൽ കൂടുതൽ കഴിക്കരുത്.

English Summary : Can eating mangoes lead to weight gain?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com