ADVERTISEMENT

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന് പ്രാധാന്യമേറെയാണ്. പ്രമേഹമുള്ളവര്‍ക്കാകട്ടെ രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിര്‍ത്തേണ്ടതിന് പ്രഭാതഭക്ഷണം ഒഴിച്ചു കൂടാനാവാത്തതാണ്. പ്രഭാതഭക്ഷണം കഴിക്കുന്ന പ്രമേഹരോഗികള്‍ ദിവസത്തിലെ മറ്റ് നേരങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

 

എന്നാല്‍ പ്രഭാതഭക്ഷണമായി എന്ത് കഴിക്കുന്നു എന്നതും പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണവിഭവങ്ങള്‍ പ്രമേഹരോഗികള്‍ പ്രഭാതത്തില്‍ കഴിക്കരുതെന്ന് ഗട്ട് ഹെല്‍ത്ത് ന്യൂട്രീഷനിസ്റ്റായ അവന്തി ദേശ്പാണ്ഡേ എച്ച്ടി ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പൊഹ, ഉപ്പ്മാവ്, ആലൂ പറാത്ത എന്നിവ പ്രമേഹരോഗികള്‍ക്ക് പറ്റിയ പ്രഭാതഭക്ഷണമല്ല. ഈ ഭക്ഷണവിഭവങ്ങള്‍ ശരീരം അമിതമായി ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ കാരണമാകും. ഇത്തരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസ് തോത് താഴുകയും ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിശക്കാന്‍ തുടങ്ങുകയും ചെയ്യും. മാത്രമല്ല ഇവയില്‍ പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയിട്ടില്ല. 

 

ഫൈബറും കോംപ്ലസ് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും നല്ല കൊഴുപ്പും പച്ചക്കറികളും എല്ലാം ചേരുന്നതാണ് പ്രമേഹ രോഗികള്‍ക്ക് പറ്റിയ പ്രഭാതക്ഷണം. പരിപ്പ്, നട്‌സ്, പാല്‍ ഉത്പന്നങ്ങള്‍, സോയ്, ഫ്‌ളാക്‌സ്, മത്തങ്ങ പോലുള്ള വിത്തുകള്‍, മുട്ട, ചിക്കന്‍, മീന്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പന്ന വിഭവങ്ങള്‍ പ്രമേഹ നിയന്ത്രണത്തെ സഹായിക്കും. പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നല്ലതാണ്. ഇവ ദഹിക്കുന്നതിന് ഇന്‍സുലിന്‍ ആവശ്യമില്ല എന്നതും ഇവ പ്രമേഹ രോഗികള്‍ക്ക് പറ്റിയ തിരഞ്ഞെടുപ്പാകുന്നു. 

Content Summary : Best and worst breakfast choices for people with diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com