എങ്ങനെയൊക്കെ കൊളസ്ട്രോള്‍ വരാതെ നോക്കാം; ശീലമാക്കിക്കോളൂ ഇവ
Mail This Article
മധ്യവയസ്സു പിന്നിടുന്നതോട പലർക്കും ആരോഗ്യകാര്യത്തിൽ ആശങ്ക അധികമാണ്. ജീവിതശൈലീ രോഗങ്ങൾ പിടിപെടുമോ എന്ന ആധിയിൽ ഭക്ഷണനിയന്ത്രണമൊക്കെ പലരും തുടങ്ങുകയും ചെയ്യും. ഇതിൽ ഏറ്റവുമധികം പേരും ഭയക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നാല്‍ എങ്ങനെയൊക്കെ കൊളസ്ട്രോള്‍ വരാതെ നോക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും വലിയ പിടിയുമില്ല. മരുന്നു കഴിക്കാതെ ഭക്ഷണം നിയന്ത്രിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നതാണ് ഏറെ നല്ലത്. അതിനു നമ്മുടെ വീട്ടില്‍തന്നെ ചില സാധനങ്ങള്‍ ഉണ്ടെന്നതാണ് വാസ്തവം. ഒരല്‍പം ശ്രദ്ധ നല്‍കിയാല്‍ കൊളസ്ട്രോള്‍ പേടിയില്‍ നിന്നു രക്ഷ നേടുകയും ചെയ്യാം.
ചോക്ലേറ്റ്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചോക്ലേറ്റ് ബെസ്റ്റ് ആണെന്ന് അറിയാമോ? വെറും ചോക്ലേറ്റ് അല്ല ഡാര്‍ക്ക് ചോക്ലേറ്റ്. സാധാരണ ചോക്ലേറ്റ് പോലെയല്ല ഇവയില്‍ മൂന്നിരട്ടി ആന്റിഓക്സിഡന്റുകള്‍ ഉണ്ടാകും. ആന്‍റിഓക്സിഡന്‍റുകളായ ഫ്ലവനോയ്ഡ്സ് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നു. ഇവ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നതു വഴി രക്തസമ്മർദം കുറയാന്‍ സഹായിക്കും.
നട്സ്
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ്. മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയതാണ് നട്സ്. ഒപ്പം ഒമേഗ 3യുമുണ്ട്. അതുകൊണ്ട് ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോഗം വരാതെ സംരക്ഷിക്കുകയും ചെയ്യും.
ചായ
ആന്റിഓക്സിഡന്റ് അടങ്ങിയതാണ് ചായ. പ്രത്യേകിച്ച് ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എന്നിവ.
മാര്‍ഗ്രെയ്‌ന്‍ (Margarine)
വെജിറ്റബിള്‍ ഫാറ്റെന്ന് ഇതിനെ പറയാം. ചില മാര്‍ഗ്രെയ്‌നുകളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്
സോയ
ഇറച്ചി, ചീസ് എന്നിവയിൽ നിന്നു ലഭിക്കുന്ന ഗുണം സോയയില്‍ നിന്നും ലഭിക്കും. ദിവസേനെ സോയ മിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അളവ് 6% വരെ കുറയ്ക്കുവാന്‍ സഹായിക്കുന്നു.
Content Summary: Cholesterol controlling foods