ADVERTISEMENT

കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയപ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലനം ഉപാപചയനിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, സീലിയാക് ഡിസീസ്, പ്രമേഹം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. തൈറോയ്ഡ്, ആവശ്യത്തിനു ഹോർമോണുകൾ ഉൽപാദിപ്പിക്കാതിരിക്കുന്ന ഈ അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് പെട്ടെന്ന് ശരീരഭാരം കൂട്ടാൻ കാരണമാകും. 

 

ശിശുക്കൾ, കുട്ടികൾ തുടങ്ങി ഏതു പ്രായക്കാരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കും. ക്ഷീണം, ജലദോഷം, മലബന്ധം, വരണ്ടചർമം, കൊളസ്ട്രോൾ കൂടുക, സന്ധിവേദന ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പോലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണ ശരീരഭാരം കുറയുകയില്ല. 

 

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ച് എന്നാൽ പോഷകങ്ങൾ എല്ലാം അടങ്ങിയ, പ്രത്യേകിച്ചും തൈറോയ്ഡിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണം ദിവസവും കഴിക്കണം. സെലെനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. 

Phto Credit: Dionisvera/ Shutterstock.com
Phto Credit: Dionisvera/ Shutterstock.com

 

തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം. 

green-gram

 

∙സീഡ്സ്, നട്സ്

egg

സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്സ്. ഇത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ ചിയ സീഡ്സ്, മത്തങ്ങാക്കുരു എന്നിവയും സിങ്ക് ധാരാളം അടങ്ങിയ മികച്ച ഒരു ലഘുഭക്ഷണമാണ്. 

 

Photo Credit: Shuttertock.com
Photo Credit: Shuttertock.com

∙പയർ വർഗങ്ങൾ, ബീൻസ്

പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം (ഉപാപചയപ്രവർത്തനം) മെച്ചപ്പെടുത്തുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം കൂടാതെ തടയുകയും ചെയ്യും. 

Photo Credit : Shark_749/ Shutterstock.com
Photo Credit : Shark_749/ Shutterstock.com

 

∙മുട്ട

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. ഇത് സിങ്ക്, സെലെനിയം, പ്രോട്ടീൻ ഇവ ഏകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. 

 

∙പച്ചക്കറികൾ

വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയ തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

 

∙വെള്ളം, കഫീൻ അടങ്ങാത്ത പാനീയങ്ങൾ

വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും. 

 

ഹൈപ്പോതൈറോയ്ഡിസം മരുന്നിലൂടെ പൂർണമായും സുഖപ്പെടുത്താവുന്നതാണ്. എന്നാൽ ചികിത്സിക്കാതിരുന്നാൽ ഇത് ശരീരത്തെ ബാധിക്കും. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, വന്ധ്യത, ഓസ്റ്റിയോ പോറോസിസ് ഇവയ്ക്ക് കാരണമാകും. തൈറോയ്ഡ് ചില ഓട്ടോഇമ്മ്യൂൺ രോഗങ്ങളായ പ്രമേഹം, സന്ധിവാതം, വിളർച്ച എന്നിവയിലേക്കു നയിക്കാം എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ നേരത്തെ ഈ അവസ്ഥ തിരിച്ചറിയുന്നത് പിന്നീട് സങ്കീർണതകൾ ഉണ്ടാകാതെ തടയും. 

 

ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിലും രോഗികൾ ഏർപ്പെടണം. ഇത് എൻഡോക്രൈൻ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ ഓക്സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. 

 

ഗോയ്ട്രോജൻസ് കൂടുതലടങ്ങിയ കാബേജ്, കോളിഫ്ലവർ, ചേമ്പ്, നിലക്കടലയെണ്ണ, ബ്രൊക്കോളി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കാം.

Content Summary: Foods That Can Help You With Thyroid Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com