സന്ധിവാതം : വേദനയും വീക്കവും കുറയ്ക്കാൻ ഇവ സഹായിക്കും
Mail This Article
ഇന്ത്യയിൽ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളിൽ സന്ധികളിൽ അതികഠിനമായ വേദനയായിരിക്കും രോഗികളിൽ അനുഭവപ്പെടുന്നത്. സന്ധികളിൽ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്.
ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് (RA) എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍. സന്ധികളിൽ വേദനയും നീരും വീക്കവും എല്ലാം സഹിക്കുക പ്രയാസമാണ്. നടക്കാനും പ്രയാസം ആകും. ഇത് നിത്യജീവിതത്തിലെ ജോലികൾ ചെയ്യാൻ പ്രയാസം ഉണ്ടാക്കും. ഭക്ഷണത്തിൽ വരുത്തുന്ന മാറ്റങ്ങൾ വീക്കം കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കും.
സന്ധിവാതരോഗികൾക്ക് വേദനയിൽ നിന്ന് ആശ്വാസമേകുന്ന അഞ്ച് ഔഷധസസ്യങ്ങളെ അറിയാം.
1. കറ്റാർവാഴ
കറ്റാർവാഴയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കറ്റാർവാഴിയുടെ പൾപ്പിൽ ആന്ത്രാക്വിനോണുകൾ ധാരാളം ഉണ്ട്. ഇത് സന്ധിവാതത്തിൽ നിന്ന് ആശ്വാസമേകുന്നു.
2. മഞ്ഞൾ
മഞ്ഞളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.
3. തൈം
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉള്ള ഒന്നാണിത്.
4. ഇഞ്ചി
ഇഞ്ചിക്കും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കൂടാതെ വേദനയും വീക്കവും ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിനുകളെ സമന്വയിപ്പിക്കാനും സഹായിക്കും. ല്യൂക്കോട്രൈയിനുകള്‍ എന്നു വിളിക്കുന്ന വീക്കമുണ്ടാക്കുന്ന തന്മാത്രകളെ ഇല്ലാതാക്കാനും ഇഞ്ചിക്കു കഴിവുണ്ട്.
5. വെളുത്തുള്ളി
വെളുത്തുള്ളിയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തമായ ഡൈയാലിൽ ഡൈ സൾഫേറ്റ് അടങ്ങിയിട്ടുണ്ട്.
ഈ ഔഷധസസ്യങ്ങളെല്ലാം സന്ധിവാതം മൂലമുള്ള വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കും.
Content Summary: Herbs that can help with arthritis pain