കരളിന്‍റെ ആരോഗ്യത്തിന് 12 സൂപ്പര്‍ ഭക്ഷണങ്ങള്‍
Mail This Article
കണ്ണേ കരളേ എന്നെല്ലാം സ്നേഹത്തോടെ നമ്മള്‍ പലരെയും വിളിക്കാറുണ്ട്. എന്നാല്‍ ഈ സ്നേഹം പോലും നമ്മുടെ സ്വന്തം കരളിനോട് പലര്‍ക്കും ഉണ്ടോ എന്നത് സംശയമാണ്. കരളിനെ സ്നേഹിക്കുന്നവര്‍ക്കായി അതിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന 12 സൂപ്പര്‍ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം.
1. ഓട്സ്
ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കന്‍ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. പലതരം വിഭവങ്ങള്‍ ഓട്സ് ഉപയോഗിച്ച് ഉണ്ടാക്കി കഴിക്കാവുന്നതാണ്.
2. നട്സ്
ആല്‍മണ്ട്, വാള്‍നട്ട്, കശുവണ്ടി പോലുള്ള നട്സ് വിഭവങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. ഇവ കരളിന് ക്ഷതം വരാതെ കാക്കുന്നു.
3. ബ്ലൂബെറി
ബ്ലൂബെറിയില്‍ അടങ്ങിയ ആന്തോസയാനിന്‍സ് കരളിനെ നീര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുന്നതാണ്.
4. കാബേജ്
കാബേജില്‍ ഇന്‍ഡോള്‍-3 കാര്‍ബോണൈല്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇതും കരളിന് ഗുണപ്രദമാണ്.
5. മധുരനാരങ്ങ
മധുരനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന നാരിങ്കിനും നാരിങ്കേനിനും കരളിന്‍റെ നീര്‍ക്കെട്ടിനെ കുറയ്ക്കുന്നു.
6. കോളിഫ്ളവര്‍
ഫാറ്റി ലിവര്‍ രോഗികള്‍ക്ക് പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്ളവര്‍. ഇത് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
7. ബ്രോക്കളി
ഫാറ്റി ലിവര്‍ രോഗം പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്ന ഹെപ്പാറ്റിക് ട്രയാസില്‍ഗ്ലിസറോളുകള്‍ കുറയ്ക്കാന്‍ ബ്രോക്കളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ സഹായിക്കും.
8. ഗ്രീന്‍ ടീ
ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയുടെ അപകട സാധ്യതകള്‍ കുറയ്ക്കുന്ന ആരോഗ്യകരമായ പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കും.
9. ചീര
ചീര പോലുള്ള പച്ചിലകളില്‍ ഗ്ലൂട്ടാത്തിയോണ്‍ അടങ്ങിയിരിക്കുന്നു. ഇത് കരളിനെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും.
10. ജീരകം
കരളിലെ ബൈല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ജീരകം. ഇതും കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.
11. കാപ്പി
കരള്‍ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്ന ഒന്നാണ് കാപ്പി. എന്നാല്‍ ദിവസം ഒന്നോ രണ്ടോ കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കാന്‍ പാടില്ലെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു.
12. ഒലീവ് എണ്ണ
ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന ഒലീവ് എണ്ണ കരളിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ്.
Content Summary: 12 Foods for a Healthy Liver