ADVERTISEMENT

മിതമായ തോതിലുള്ള കാപ്പികുടിയും പ്രമേഹ, ഹൃദ്രോഗ നിയന്ത്രണവുമായി ബന്ധമുണ്ടെന്ന് മുൻപു ചില പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാല്‍ കട്ടന്‍ കാപ്പി (Black Coffee) കുടിക്കുന്നത്‌ ഭാരം കുറയ്‌ക്കാനും സഹായിക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരു നിബന്ധനയുണ്ട്‌. കാപ്പിയില്‍ മധുരം ചേര്‍ക്കാന്‍ പാടില്ല. ദി അമേരിക്കന്‍ ജേണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ്‌ ഇത്‌ സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌. ഒരോ കപ്പ്‌ മധുരമില്ലാത്ത കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ അമിത ശരീരഭാരത്തിലെ 0.12 കിലോ വീതം കുറയുമെന്ന്‌ പഠനം പറയുന്നു. എന്നാല്‍ കാപ്പിയിൽ പഞ്ചസാര ചേർത്താൽ ഈ ഗുണങ്ങള്‍ നഷ്ടപ്പെടുന്നതായും ഗവേഷകര്‍ പറയുന്നു. പാലുത്‌പന്നങ്ങളോ ക്രീമോ ചേര്‍ത്ത കാപ്പിക്ക്‌ ഭാരനിയന്ത്രണത്തില്‍ സ്വാധീനം ചെലുത്താനാകുന്നില്ലെന്നും ഗവേഷണത്തില്‍ കണ്ടെത്തി. കാപ്പി ശരീരത്തെ ചൂടാക്കി കലോറി കത്തിക്കുന്നതാകാം ഇതിനു കാരണമെന്ന്‌ എക്‌സര്‍സൈസ്‌ ഫിസിയോളജിസ്‌റ്റായ ഡോ. കൊളീന്‍ ഗുളിക്‌ ഹെല്‍ത്ത്‌ലൈന്‍.കോമിന്‌ നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കാപ്പി വിശപ്പിനെ അടക്കുന്നത്‌ അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ കാരണമാകുകയും ഇത്‌ വഴി ഭാരനിയന്ത്രണത്തെ സഹായിക്കുകയും ചെയ്യാം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ക്രോറോജെനിക്‌ ആസിഡ്‌, പോളിഫെനോളുകള്‍ എന്നിവ പോലുള്ള ബയോആക്ടീവ്‌ ഘടകങ്ങള്‍ ഇന്‍സുലിന്‍ സംവേദനത്വവും ഗ്ലൂക്കോസ്‌ ചയാപചയവും മെച്ചപ്പെടുത്തുന്നതും ഭാരം കുറയാന്‍ കാരണമാകാം. വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കാനും കാപ്പി സഹായിക്കുമെന്ന്‌ ഡോ. കൊളീന്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

Study finds unsweetened coffee is linked to weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com