എന്റെ ഭക്ഷണം, മികച്ച ഭക്ഷണം : പടം അയയ്ക്കാം, സമ്മാനം നേടാം
Mail This Article
ഭക്ഷണപ്രിയത്തിനൊപ്പം ഹൃദയത്തിനും വേണം ഒരു കരുതൽ. സമീകൃതാഹാരമാണു ഹൃദയത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിങ്ങൾ കഴിക്കുന്ന ആഹാരം എത്രത്തോളം സമീകൃതമാണ്. അതൊന്നു പരിശോധിച്ചാലോ? ആ പരിശോധനയ്ക്കൊപ്പം സമ്മാനവും ലഭിക്കും. മലയാള മനോരമ, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രിയിലെ ഹെൽത്ത് ചെക്കപ് വിഭാഗത്തിന്റെയും കോട്ടയം ഐഎംഎയുടെയും സഹകരണത്തോടെ നിങ്ങൾക്കായി ഒരു ചാലഞ്ച് അവതരിപ്പിക്കുന്നു– ‘എന്റെ ഭക്ഷണം, മികച്ച ഭക്ഷണം.’ സമീകൃതാഹാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനായി നിങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ ചിത്രം ‘മനോരമ’യിലേക്ക് വാട്സാപ്പിൽ അയയ്ക്കൂ. വിദഗ്ധ ഡോക്ടർമാരുടെ പാനൽ മികച്ച ചിത്രം കണ്ടെത്തും. ഏറ്റവും സമീകൃതമായ ഭക്ഷണത്തിന്റെ ചിത്രം അയയ്ക്കുന്ന കുടുംബത്തിനു സമ്മാനം.
ഒന്നാം സമ്മാനം: 10,000 രൂപ
രണ്ടാം സമ്മാനം: 7,000 രൂപ
മൂന്നാം സമ്മാനം: 3,000 രൂപ
പ്രോത്സാഹന സമ്മാനം: 1,000 രൂപ വീതം 10 പേർക്ക്
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
∙ പ്രഭാതഭക്ഷണത്തിന്റെ ചിത്രമാണ് അയയ്ക്കേണ്ടത്.
∙ ഒരു നമ്പറിൽനിന്ന് ഒരു ചിത്രം മാത്രം.
∙ സമീകൃതമായ ആഹാരങ്ങൾ ഉൾപ്പെടുത്തിയ ചിത്രമാണ് മത്സരത്തിനായി പരിഗണിക്കുക.
∙ ചിത്രങ്ങൾ അയയ്ക്കേണ്ട അവസാന തീയതി: ഒക്ടോബർ 6
ചിത്രങ്ങൾ അയയ്ക്കേണ്ട വാട്സാപ് നമ്പർ: 7012668149
ഡോക്ടർമാരുടെ ആരോഗ്യം: സമ്മേളനം 6ന്
കോട്ടയം ∙ ഡോക്ടർമാരുടെ ആരോഗ്യം സംബന്ധിച്ച സമ്മേളനം ‘റിവൈവ് ആൻഡ് ത്രൈവ്’ 6നു രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ മെഡിക്കൽ കോളജ് അലമ്നൈ മിനി ഹാളിൽ നടക്കും. ഐഎംഎ കോട്ടയത്തിന്റെ നേതൃത്വത്തിൽ ഐഎംഎ കേരള ഹെൽത്ത് സ്പോർട്സ് വെൽനെസ് കമ്മിറ്റിയും കേരള ഡോക്ടേഴ്സ് ഫിറ്റ്നസ് ക്ലബ്ബും ചേർന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്. ആരോഗ്യത്തിന്റെ അടിസ്ഥാനമായ നല്ല ഭക്ഷണം, നല്ല ഉറക്കം, നല്ല വ്യായാമം എന്നീ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കും.