ADVERTISEMENT

ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെത്തന്നെ തകര്‍ത്തു കളയും. ലൈംഗിക തകരാറുകള്‍, ലൈംഗിക വിരക്തി എന്നിവ  ലൈംഗിക ബന്ധത്തില്‍നിന്ന് തടയുകയോ അത് ആസ്വാദ്യകരമല്ലാതാക്കുകയോ ചെയ്യുന്ന ഒരു പ്രശ്നമാണ്. മാനസിക പ്രശ്നങ്ങൾ പോലും ഇതിനു കാരണമായേക്കാം.

പുരുഷന്മാരിൽ പത്തുശതമാനം പേരെ ബാധിക്കുന്ന പ്രശ്നമാണ് ഉദ്ധാരണ തകരാറുകൾ (Erectile dysfunction) അഥവാ ഇ ഡി. Hyperactive sexual disorder , ഉദ്ധാരണതകരാര്‍ എന്നിവയാണ് പൊതുവേ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലൈംഗികപ്രശ്നങ്ങള്‍.  എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടാത്ത വളരെ വിചിത്രമായ ചില ലൈംഗികപ്രശ്നങ്ങളും ഉണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.

പെർസിസ്റ്റന്റ് ജനീഷ്യൽ എറൗസൽ ഡിസോഡർ (പിജിഎഡി) അഥവാ നിരന്തരമായി ലൈംഗികോത്തേജനം-  യാതൊരു പ്രകോപനവും കൂടാതെ നിരന്തരമായി ലൈംഗികോത്തേജനം അനുഭവപ്പെടുന്ന അവസ്ഥയാണിത്‌. ലൈംഗികാഗ്രഹം ഇല്ലാത്ത അവസരങ്ങളിൽ പോലും ജനനേന്ദ്രിയ കോശകലൾ അസാന്ദർഭികമായും അനാവശ്യമായും വികസിക്കുന്ന അവസ്ഥയാണിത്.

പ്രിയപിസം (Priapism) - ലൈംഗികവികാരത്തില്‍ ഉദ്ധരിച്ച ലിംഗം പഴയ അവസ്ഥയിലേക്കു മടങ്ങിപ്പോകാത്ത അവസ്ഥയാണിത്. നാലു മണിക്കൂര്‍ വരെ ഈ അവസ്ഥ തുടരാം. ലൈംഗികവികാരത്തില്‍ ലിംഗത്തിലേക്ക് ഇരച്ചു കയറുന്ന രക്തം തിരികെ പോകാതെ അവിടെത്തന്നെ കുടുങ്ങുന്നതാണ് ഇതിനു കാരണം. ലിംഗത്തിലെ രക്തക്കുഴലുകൾക്കു തകരാറുണ്ടാകാൻ പോലും ഇതു കാരണമാകും. ഇത് ലൈംഗികജീവിതംതന്നെ ഇല്ലാതാക്കും.

സെക്‌സോമിനിയ- ഉറക്കത്തിനിടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഉറക്കമുണര്‍ന്ന ശേഷം അതേക്കുറിച്ച് ഓര്‍മയില്ലാതിരിക്കുകയും ചെയ്യുന്ന രോഗമാണ് സെക്സോമിനിയ. 

കൊയിറ്റല്‍ സെഫാല്‍ജിയ (Coital cephalgia)- സെക്സിനിടയില്‍ പെട്ടെന്ന് കഠിനമായ തലവേദന തോന്നുന്ന അവസ്ഥയാണിത്. രതിമൂര്‍ച്ഛയ്ക്ക് തൊട്ടു മുന്‍പോ പിൻപോ ആണ് ഇത് ഉണ്ടാകുക. ഇത് മണിക്കൂറുകള്‍ തുടരാം. ഒപ്പം ഛര്‍ദിയും ഉണ്ടാകാം.

പാരാഫിലിയ (paraphilia)-പ്രത്യുൽപാദനം നടത്തുക, പരസ്പര സഹകരണത്തോടെ ആഹ്ലാദം ഉളവാക്കുക, പങ്കാളികൾ തമ്മിലുള്ള ഇണക്കവും അടുപ്പവും വർധിപ്പിക്കുക, പരസ്പരമുള്ള പ്രണയവും കരുതലും പ്രകടിപ്പിക്കുക– ഇവ നാലുമാണ് സ്വാഭാവികമായ ലൈംഗികതയുടെ ലക്ഷണങ്ങൾ. ലൈംഗിക പെരുമാറ്റത്തിന്റെ ലക്ഷ്യവും മാർഗവും ഈ നാലു കാര്യങ്ങൾക്കു പുറത്താകുമ്പോൾ അവയെ ലൈംഗിക അപഭ്രംശങ്ങൾ (പാരാഫിലിയ–paraphilia) എന്നു വിളിക്കുന്നു. ലൈംഗികതയുമായി ബന്ധമില്ലാത്ത ശരീരഭാഗങ്ങൾ, അടിവസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവ ലൈംഗികാർഷണത്തിന്റെയും ഭാവനകളുടെയും കേന്ദ്രമായി മാറുന്ന വൈചിത്ര്യമാണ് ഇത്. ഇത്തരം രോഗികളുടെ ലൈംഗികഭാവനകളെല്ലാം ഇത്തരം വസ്തുക്കൾ കേന്ദ്രീകരിച്ചായിരിക്കും.

റിട്ട്രോഗ്രേഡ്‌ ഇജാകുലേഷൻ (Retrograde Ejaculation)- സ്ഖലനത്തിന്റെ സമയത്ത്‌ മൂത്രനാളിയിലൂടെ സ്വാഭാവികമായി ബഹിര്‍ഗമിക്കേണ്ട ശുക്ലം പുറകോട്ടു മൂത്രസഞ്ചിയിലേക്ക്‌ ദിശമാറി കയറുന്നു. സാധാരണ ഗതിയില്‍ ഇതിനെ പ്രതിരോധിക്കുന്നത്‌ മൂത്ര സഞ്ചിയിലെ മസിലുകളാണ്. എന്നാൽ ഇവ കാര്യക്ഷമതയോടെ പ്രവർത്തിക്കാതിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടാവുന്നത്.

ഡിഫാലിയ അഥവാ ഇരട്ട ലിംഗമുള്ള അവസ്ഥ (Penile Duplication)- അത്യപൂര്‍വമാണ് ഡിഫാലിയ അഥവാ ഇരട്ട ലിംഗമുള്ള അവസ്ഥ.  ഗര്‍ഭാവസ്ഥയില്‍തന്നെ സംഭവിക്കുന്ന ഒരു തകരാര്‍ ആണിത്. ഇത്തരക്കാരിൽ ഒരു ലിംഗം ചെറുതായിരിക്കും. എന്നാല്‍ സാധാരണ പോലെ ഉദ്ധാരണം സാധ്യമാകും.

English Summary:  Strange sexual disorders you never knew existed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com