ADVERTISEMENT

ദാമ്പത്യജീവിതത്തിൽ ലൈംഗികതയ്ക്ക് അതിപ്രധാന സ്ഥനമാണുള്ളത്. പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം ഇവിടെ ഏറെ പ്രധാനമാണ്. സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് പറയുമ്പോൾ സാധാരണ പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ജി സ്പോട്ട്. യാഥാർഥത്തിൽ അങ്ങനെ ഒന്നുണ്ടോ? 

1950–ൽ ജർമന‍ ലൈംഗിക ശാസ്ത്ര ഗവേഷകനായ ഡോ. ഏണസ്റ്റ് ഗ്രാഫെൻബർഗ് ആണ് യോനിക്കുള്ളിൽ ഭഗശിശ്നികയെക്കാൾ ശക്തമായ അനുഭൂതി കേന്ദ്രം ഉണ്ടെന്ന ഒരു കണ്ടെത്തൽ അവതരിപ്പിച്ചത്. കൂടുതൽ സുഖകരമായ രതിമൂർച്ഛ ഈ അനുഭൂതി കേന്ദ്രത്തെ ഉത്തേജിപ്പിച്ചു നേടാമെന്ന കണ്ടെത്തൽ ഏറെ വിപ്ലവകരമായിരുന്നു. ആ രതിസുഖ കേന്ദ്രത്തെയാണ് ശാസ്ത്രലോകം ജി സ്പോട്ട് എന്നു വിളിച്ചത്.  എന്നാൽ ഇത് സാങ്കൽപികം മാത്രമാണെന്നു വാദിക്കുന്നവരുമുണ്ട്. 

ലൈംഗികബന്ധത്തിൽ രതിമൂർച്ഛയിലെത്താൻ സ്ത്രീക്ക് 10 മുതൽ 20 മിനിറ്റുവരെ സമയം അനിവാര്യമാണ്. ഓരോ സംഭോഗാവസ്ഥയിലും സമയദൈർഘ്യം വ്യത്യസ്തമായിരിക്കും. ഭൂരിഭാഗം സ്ത്രീകൾക്കും രതിമൂർച്ഛയിലെത്തുന്നതിന് ഭഗശിശ്നികയുടെ ഉത്തേജനം അനിവാര്യമാണ്. ശരിയായ ലൈംഗിക ഉത്തേജനത്തിന് ഇത് ആവശ്യവുമാണ്. എന്നാൽ പങ്കാളി ഇക്കാര്യം ശ്രദ്ധിക്കാതെ വന്നാൽ തൃപ്തികരമായ ലൈംഗികത സാധ്യമാകില്ല. 

ഓരോ സ്ത്രീയിലും വ്യത്യസ്ത ശരീരഭാഗങ്ങളിലാണ് ഉത്തേജനം കൂടുതലായി ഒളിഞ്ഞിരിക്കുന്നത്. കഴുത്ത്, ചെവി, തുടയുടെ അകഭാഗം, ഭഗശിശ്നിക എന്നിങ്ങനെ വിവിധ ഭാഗങ്ങൾ സ്ത്രീക്കു ലൈംഗികതയിൽ കൂടുതൽ ഉത്തേജനം നൽകുന്നു. തുടർച്ചയായുള്ള സംഭോഗലീലകളിൽ നിന്നും തന്റെ ഉത്തേജന കേന്ദ്രങ്ങൾ ഓരോരുത്തർക്കും മനസ്സിലാക്കാൻ കഴിയും.  

English Summary: Sex life and G spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com