ADVERTISEMENT

ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? വെറുതെ ഒരു ചടങ്ങു കഴിക്കലായി മാത്രം സെക്സിനെ കണ്ടിട്ട് കാര്യമില്ല.  ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ഒാരോരുത്തരുടെയും പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണു സംതൃപ്തി ലഭിക്കുന്നത്. എന്നാല്‍ ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചില സംഗതികളുണ്ട്‌.

ക്ഷീണം -  വ്യായാമക്കുറവും ഭക്ഷണശീലങ്ങളും തന്നെയാണ് ക്ഷീണത്തിനു പ്രധാന കാരണം. ഉറക്കക്കുറവും ക്ഷീണം കൂട്ടും. 

സ്‌ട്രെസ് - അമിത സ്‌ട്രെസ് നിങ്ങളുടെ സെക്സ് ലൈഫിനെയും ബാധിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കാന്‍ സ്‌ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.

വിഷാദം - വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും.

തൈറോയ്ഡ്-  തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങള്‍ സെക്സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോര്‍മോണ്‍ ഉൽപാദനത്തെ തടയും.

വ്യായാമക്കുറവ് - അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തും.

ഡയറ്റ്- അനാരോഗ്യ ആഹാരശീലങ്ങള്‍ ലൈംഗികജീവിതത്തെ തകര്‍ക്കും. ഫ്രൈ ചെയ്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്‌ എന്നിവ കഴിക്കുന്നത്‌ കുറയ്ക്കുക.

ജലാംശം - ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും.

English Summary: Reasons behind low sexual interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com