ADVERTISEMENT

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും വീഗൻ അല്ലെങ്കിൽ സസ്യാഹാരി ആവുക എന്നതാണ് പുതിയ ട്രെൻഡ്. മാംസാഹാരികളെക്കാൾ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയില്‍ ഏർപ്പെടുന്നവരും സസ്യാഹാരികൾ ആണെന്ന് ഒരു സർവേഫലം പറയുന്നു.

ഇതുമാത്രമല്ല, സസ്യാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ മാംസാഹാരികൾ കിടക്കയിൽ കൂടുതൽ സ്വാർഥരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ അസംതൃപ്തരും ആണെന്നും യുകെ യിലെ ഹക്ക്നൾ ഡിസ്പാച്ച് നടത്തിയ സർവേ റിപ്പോർട്ട് പറയുന്നു.

ഇറച്ചി കഴിക്കുന്നവർ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം സെക്സ് ആസ്വദിക്കുമ്പോൾ ഭൂരിഭാഗം (57 ശതമാനം) സസ്യാഹാരികളും ആഴ്ചയിൽ മൂന്നു നാലു തവണ സ്നേഹം പങ്കു വയ്ക്കുന്നതായി സർവേ പറയുന്നു. 84 ശതമാനം സസ്യാഹാരികളും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സംതൃപ്തരായിരിക്കുമ്പോൾ മാംസാഹാരികളിൽ 59 ശതമാനം മാത്രമാണ് സംതൃപ്തി അനുഭവിക്കുന്നത്.

ഈ നിഗമനങ്ങളിലെത്താൻ യുകെയിലെ ഏറ്റവും വലിയ എക്സ്ട്രാ മാരിറ്റൽ പോർട്ടൽ ആയ ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്സ് ഡോട്ട് കോം, ഏതാണ്ട് 500 സസ്യാഹാരികളെയും (ഇവരിൽ 38 ശതമാനം പേർ വീഗൻ ആണ്) 500 മാംസാഹാരികളെയും സർവേയിൽ പങ്കെടുപ്പിച്ചു. സർവേയിൽ പങ്കെടുത്ത 95 ശതമാനം വീഗൻ ആയവരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സംതൃപ്തരാണെന്ന് കണ്ടു. 

സസ്യ ഭക്ഷണങ്ങളിൽ സിങ്ക്, വൈറ്റമിൻ ബി ഇവ ധാരാളമുണ്ട്. വാഴപ്പഴം, കടല, വെണ്ണപ്പഴം തുടങ്ങിയവയും ലൈംഗിക ശേഷി വർധിപ്പിക്കുന്നവയാണ്. 

വീഗൻ ആകുന്നത് സെറോടോണിന്റെ അളവ് കൂട്ടുകയും സന്തോഷവും ലൈംഗികാസക്തിയും വർധിപ്പിക്കുകയും ചെയ്യുമെന്നും സർവേ പറയുന്നു.

English Summary: Vegetarians are best lovers and enjoy more sex than meat eaters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com