ADVERTISEMENT

നല്ല ഉറക്കം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല ദിനങ്ങൾ ഉണ്ടാകൂ. ഓർമശക്തിയുള്ള, ടെൻഷനും  വിഷമങ്ങളും സങ്കടങ്ങളും കുറഞ്ഞ, വളരെ സ്മാർട്ട് ആയ നന്മയുള്ള ശരിയായി അലോചിക്കാൻ കഴിവുള്ള, എപ്പോഴും ഊർജസ്വലരായ ഒരു പുതിയ നമ്മൾ ഉണ്ടാകൂ. നല്ല ഉറക്കം കാൻസർ സാധ്യത വരെ കുറയ്ക്കുമത്രേ. അപ്പോൾ ഈ നല്ല ഉറക്കത്തിനു നമ്മൾ എന്തു ചെയ്യണം? അതിനുള്ള 11 കാര്യങ്ങൾ അറിയാം.

1. കൃത്യ സമയത്ത് ഉറങ്ങാൻ ശ്രമിക്കണം

2. മുതിർന്നവർക്ക് ഏകദേശം 7 -9 മണിക്കൂർ ഉറക്കം വേണം

3. കിടക്കും മുമ്പ്, കൈ കാൽ കഴുകുന്നതോ, മേൽ കഴുകുന്നതോ, ഇളം ചൂടുള്ള പാൽ അല്ലെങ്കിൽ വെള്ളം കുടിക്കുന്നതോ നല്ലതാണ്

4. ഉറക്കം വരാതെ ആലോചിച്ചു കിടക്കുകയാണെങ്കിൽ അത് ഒരു കുറിപ്പായി എഴുതി മാറ്റി വയ്ക്കുക ഇതു വഴി മനസ്സിലെ ഭാരം കുറയ്ക്കുന്നത് ഉറക്കത്തിനു സഹായിക്കും

5. യോഗ, റിലാക്സ് ആവാൻ പാട്ടു കേൾക്കുക, ഇതൊക്കെ ഉറക്കത്തിനു സഹായിക്കും

6. പില്ലോ ഉപയോഗിക്കുന്നവർക്ക് കൈ കാൽ കഴപ്പ് ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

7. വളരെ കട്ടിയുള്ളതും അല്ലെങ്കിൽ ഒരുപാട് മാർദവമായതുമായ കിടക്കക്കൾ ഒഴിവാക്കുക.

8. ചരിഞ്ഞു കിടക്കുമ്പോൾ കാൽ മുട്ടുകൾക്കിടയ്ക്ക് ഒരു തലയിണ വയ്ക്കുന്നത്  നല്ലതാണ്

9. ശക്തിയായ പ്രകാശം ഉള്ള മുറി, ഉച്ചത്തിൽ ശബ്‌ദം ഉള്ള അവസ്‌ഥ, വൃത്തിയില്ലാത്ത വാരി വലിച്ചിട്ട മുറി, ദുർഗന്ധം വമിക്കുന്ന മുറി തുടങ്ങിയവയിൽ ഉറങ്ങുന്നവർക്കു ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്.

10.  ഇടയ്ക്കിടയ്ക്കുള്ള ചെറിയ ഉറക്കങ്ങൾ കുറച്ചാൽ രാത്രി നല്ല ഉറക്കം ലഭിക്കും.

11. ചില അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ, പ്രമേഹം, തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവർ, ടെൻഷൻ, അമിത ദേഷ്യം ഉള്ളവർ,എന്തെങ്കിലും വലിയ ഒരു ആപത്തിനെ നേരിട്ടവർ  ഇവർക്ക് ഉറക്കം കുറയാൻ സാധ്യത ഉണ്ട്. അവർ അത് ഡോക്ടറുമായി സംസാരിച്ചു പ്രതിവിധി കണ്ടെത്തുക.

ശ്രദ്ധിക്കുക:

രാവിലെ എഴുന്നേറ്റിട്ടും ഇടയ്ക്കിടയ്ക്ക് ഉറക്കം വരിക, അമിതമായ ദേഷ്യം വരിക, ഓർമക്കുറവ്, എന്തു ചെയ്താലും ശരിയാകില്ല എന്ന തോന്നൽ, ഉറങ്ങി എന്ന തോന്നൽ പോലും ഇല്ലാതിരിക്കുക, ടെൻഷൻ വരുക ,സങ്കടം വരിക, വെറുതെ ഇരിക്കുമ്പോൾ, കാർ ഓടിക്കുമ്പോൾ ഒക്കെ ഉറക്കം തൂങ്ങുക തുടങ്ങിയ ലക്ഷണങ്ങൾ ഉറക്കകുറവിന്റെ ആവാം. എത്രയും പെട്ടെന്നു പ്രതിവിധി കണ്ടെത്തണം.

ഉറക്ക ഗുളികയുടെ അമിത ഉപയോഗം നല്ലതല്ല. ഡോക്ടറെ കാണാതെ ഫാർമസിയിൽ നിന്ന് ഉറക്കമരുന്നു വാങ്ങരുത്.

കുറച്ചു ശ്രദ്ധിച്ചാൽ നല്ല ഉറക്കം ഏവർക്കും സ്വന്തമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com