വാട്സാപ്പിറ്റിസ്, പോക്കറ്റ് പാറ്റർ, നോമോഫോബിയ... മൊബൈൽ ഭ്രമത്തിൽ നിങ്ങൾ ഏതു ഗ്രൂപ്പിൽ?
Mail This Article
മൊബൈൽ ഫോൺ കയ്യിൽ നിന്നു വയ്ക്കാതെ തുടർച്ചയായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ താഴെ ചേർത്ത ഏത് അവസ്ഥയിലാണെന്നു സ്വയം തിരിച്ചറിയൂ...
പോക്കറ്റ് പാറ്റർ
ഫോൺ പോക്കറ്റിൽ തന്നെയുണ്ടോയെന്ന് അറിയാൻ ഇടയ്ക്കിടെ തപ്പി നോക്കുന്നവരാണിവർ.
ഹ്യൂമൻ ആന്റിന
കൂടുതൽ റെയ്ഞ്ച് കിട്ടുന്നതിനു വേണ്ടി മൊബൈൽ കൈയിൽ ഉയർത്തിപ്പിടിക്കുന്നവരുടെ ഗ്രൂപ്പിന്റെ പേരാണത്.
നോമോഫോബിയ
മൊബൈൽ ഫോണില്ലാതെ ജീവിക്കാൻ പ്രയാസമെന്നു കരുതുന്നവരാണിവർ.
ട്വിച്ചസ്
എന്തിനെക്കുറിച്ചും ട്വീറ്റ് ചെയ്യുന്ന സ്വഭാവക്കാരായി രിക്കും ഇവർ.
ഒബ്സസ്സീവ് റിഫ്രഷ് ഡിസോർഡർ
ഫോണിന്റെ മെയിൽ ബോക്സ് ഇത്തരക്കാർ എപ്പോഴും റിഫ്രഷ് ചെയ്തുകൊണ്ടേ യിരിക്കും. നോക്കുമ്പോഴൊക്കെ മെയിൽ വന്നു കാണാത്ത തിൽ അസ്വസ്ഥരാകും.
വാട്സാപ്പിറ്റിസ്
മണിക്കൂറുകളോളം വാട്സ്ആപ്പ് ഉപയോഗിക്കുന്ന ശീലക്കാരാണിവർ. ഇത്തരക്കാരുടെ വിരലിന്റെ അറ്റത്തും കൈത്തണ്ടയിലും വേദനിച്ചാലും അവരതു ചെയ്യും.
ഫാന്റം വൈബ്രേഷൻ സിൻഡ്രോം
സ്വന്തം ഫോൺ റിങ് ചെയ്യുകയോ വൈബ്രേറ്റ് ചെയ്യുകയോ ആണെന്നു കരുതി ഇടയ്ക്കിടെ ഫോൺ എടുത്തു വെറുതെ നോക്കുന്നവർ.
സെൽഫി ഭ്രമം
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയെന്ന താണു സെൽഫി ചിത്രം എടുക്കുന്നവരുടെ ലക്ഷ്യം. അതി സാഹസികത കൂടെപ്പിറപ്പാണ്. ഇത്തരക്കാർ അതു പക്ഷേ, അറിയുക പോലുമില്ല.
സൈബർ സിക്നെസ്
മൊബൈൽ, കംപ്യൂട്ടർ ഇവയുടെ യൊക്കെ അമിതോപയോഗം മൂലം മൈഗ്രേൻ, ചെവിയുടെ ബാലൻസിൽ വ്യതിയാനം വരുത്തുന്ന വെർട്ടിഗോ എന്നി വയൊക്കെ വരാനിടയുള്ളവർ.
വിവരങ്ങൾക്ക് കടപ്പാട്:
വിപിൻ വി. റോൾഡന്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൊച്ചി