ADVERTISEMENT

കഷ്ടപ്പെട്ട് ഭാരം കൂട്ടുന്നവരും ആഹാരനിയന്ത്രണം ഇല്ലാത്തുമൂലം ഭാരം കൂടുന്നവരുമുണ്ട്. ഇതില്‍ രണ്ടായാലും ഭാരം വര്‍ധിച്ചു എന്നു തോന്നിക്കഴിഞ്ഞാല്‍ ഒഴിവാക്കേണ്ട ചില സംഗതികള്‍ ഉണ്ട്. അതെന്താണെന്നു നോക്കാം.

ഉപേക്ഷിക്കരുത്, ഊണും പ്രാതലും- വണ്ണം കൂടിയെന്നു കരുതി പ്രാതല്‍, ഉച്ചയൂണ് എന്നിവ വേണ്ടെന്നു വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് പിന്നീട് കൂടുതല്‍ ആഹാരം കഴിക്കാന്‍ മാത്രമേ കാരണമാകുകയുള്ളൂ. 

മാനസികസമ്മര്‍ദം ഒഴിവാക്കുക - മാനസികസമ്മര്‍ദം ഒഴിവാക്കുന്നതും ഭാരം കൂടുന്നതും തമ്മില്‍ ബന്ധമുണ്ട് എന്നറിയാമോ. വണ്ണം കൂടിയെന്നു കരുതി സ്വയം മതിപ്പ് ഇല്ലാതെ പോകുന്നതു മുതൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതുവരെ നിങ്ങളുടെ സമ്മര്‍ദം കൂട്ടും. ഇത് ഇമോഷണല്‍ ഈറ്റിങ് പോലെയുള്ള ശീലങ്ങള്‍ ഉണ്ടാക്കും. ഫലമോ, ഭാരം പിന്നെയും കൂടും.

അമിതവ്യായാമം വേണ്ട - ഭാരം കൂടിയ ഉടൻ കഠിനവ്യായാമം ചെയ്യുന്നതു നിര്‍ത്തുക. ഓവര്‍ വ്യായാമം ഓവറായി ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കും. വ്യായാമം ആദ്യം മിതമായി ചെയ്യുക.

ആവശ്യമില്ലാതെ ഡയറ്റിങ് വേണ്ട - തോന്നിയ പോലെ ഓരോ ഡയറ്റുകള്‍ ചെയ്യുന്നത് ശരീരത്തിനു നന്നല്ല. പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ കണ്ണില്‍ കണ്ട ഡയറ്റുകള്‍ പരീക്ഷിക്കാതെ ദീര്‍ഘകാലം ചെയ്യേണ്ട, എന്നാല്‍ നിങ്ങള്‍ക്ക് യോജിച്ച ഡയറ്റുകള്‍ പരീക്ഷിക്കുക.

കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക - വണ്ണം കൂടിയെന്നു തോന്നുമ്പോള്‍ അതു കുറയ്ക്കാന്‍ ആഹാരം നിയന്ത്രിക്കുക സ്വാഭാവികം. എന്നാല്‍ ആ നേരത്ത് 'അതു കഴിക്കാന്‍ പറ്റില്ലല്ലോ, ഇതു പറ്റില്ലല്ലോ’ എന്നിങ്ങനെ പരിതപിക്കാതെ എന്തു സൂപ്പര്‍ ഫുഡ് കഴിക്കാം എന്ന് ആലോചിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com