മധ്യവയസ്സു പിന്നിട്ട പുരുഷൻമാർ കൂൺ കഴിച്ചാൽ?
Mail This Article
×
ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ് കൂൺ അടുത്തിടെ നടന്ന ഒരു പഠനത്തിൽ, പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യത കുറയ്ക്കാൻ കൂൺ സഹായിക്കുമെന്നു തെളിഞ്ഞു. മധ്യവയസ്കരും അതിലേറെ പ്രായമുള്ളവരുമായ പുരുഷന്മാർ കൂൺ കഴിക്കുന്നത് ഏറെ നല്ലതാണെന്ന് ഇന്റർനാഷനൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
40 നും 79 നും ഇടയിൽ പ്രായമുള്ള 36,449 പുരുഷന്മാരിൽ ആണ് പഠനം നടത്തിയത്. ആഴ്ചയിൽ ഒരു തവണ പോലും കൂൺ കഴിക്കാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കൂൺ കഴിക്കുന്നവർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത 8 ശതമാനവും ആഴ്ചയിൽ മൂന്നോ അതിലധികമോ തവണ കൂൺ കഴിക്കുന്നവർക്ക് 17 ശതമാനവും കുറവാണെന്നു കണ്ടു.
ജപ്പാനിലെ തൊഹോക്കു സർവകലാശാല സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകനായ ഷു ഷാങ്ങിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.