ഹെല്‍മറ്റ് വച്ചാല്‍ കഷണ്ടി വരുമോ?
Mail This Article
വാഹനസുരക്ഷാ നടപടികളില്‍ പ്രധാനമാണ് ഹെല്‍മറ്റ്. അത് ഉപയോഗിക്കാത്തവര്‍ക്ക് പിഴ ഈടാക്കുന്നുമുണ്ട്. ഹെല്‍മറ്റ് ഉപയോഗത്തെക്കുറിച്ച് ആളുകളെ കൂടുതല്‍ ബോധാവൻമാരാക്കാനാണ് ഇതെല്ലാം. എന്നാല്‍ കഷണ്ടി വരുമെന്ന് പറഞ്ഞു ഹെല്‍മറ്റ് ഉപയോഗിക്കാത്തവരുമുണ്ട്. ഹെല്‍മറ്റ് ഉപയോഗവും കഷണ്ടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
പ്രമുഖ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനും ഡെര്‍മറ്റോളജിസ്റ്റുമായ ഡോക്ടര്‍ സാ ഗുരാൻഗ് കൃഷ്ണ ഇതിനെക്കുറിച്ചു പറയുന്നതു കേള്‍ക്കാം.
ഹെല്‍മറ്റോ തൊപ്പിയോ ഉപയോഗിച്ചാല്‍ മുടി കൊഴിയുന്നില്ല. ഇതിനു മുടി കൊഴിച്ചില്‍, കഷണ്ടി എന്നിവയുമായി യാതൊരു ബന്ധമുമില്ലത്രേ. ദീര്‍ഘനേരം ഹെല്‍മറ്റ്, തൊപ്പി എന്നിവ ഉപയോഗിച്ചാല്‍ അത് ഹെയര്‍ ഫോളിക്കിളുകള്‍ ഓക്സിജന്‍ എടുക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഇതുമൂലം മുടികൊഴിച്ചില്‍ ഉണ്ടാകും എന്നുമാണ് സാധാരണ കരുതുന്നത്. എന്നാല്‍ ഓക്സിജനും ഹെയര്‍ ഫോളിക്കിളുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബ്ലഡ് സ്ട്രീമില്‍ നിന്നാണ് ഹെയര്‍ ഫോളിക്കിളുകള്‍ക്ക് ഓക്സിജന്‍ ലഭിക്കുന്നത്.
എന്നാല്‍ പാകമല്ലാത്ത ഹെല്‍മറ്റ്, തൊപ്പി എന്നിവ വയ്ക്കുന്നത് മുടി കൊഴിയാന്‍ കാരണമായേക്കാമെന്ന് ഡോക്ടര്‍ പറയുന്നു. ഹെല്‍മറ്റ് മുറുകി ഇരുന്നാല്‍ ബ്ലഡ് സര്‍ക്കുലേഷന്‍ കുറയും. സ്ത്രീകള്‍ സ്ഥിരമായി മുടി ടൈറ്റ് ആയി കെട്ടിവെച്ചാല്‍ മുടികൊഴിയും. ഇതുതന്നെയാണ് പുരുഷൻമാര്‍ക്കും ഹെല്‍മറ്റ് ടൈറ്റ് ആയി ഇരുന്നാല്‍ സംഭവിക്കുക. അതുപോലെ വൃത്തിയില്ലാത്ത ഹെല്‍മറ്റ്, തൊപ്പി എന്നിവയും മുടി കൊഴിയാന്‍ കാരണമാകും.
English summary: Do helmets cause hair loss?