ജോലി സമ്മർദം അലട്ടുന്നുവോ? നിയന്ത്രിക്കാൻ ഇതാ ചില വഴികൾ
Mail This Article
ഇന്നത്തെ ജീവിത ശൈലിയിൽ ജോലിഭാരവും അതുമൂലമുണ്ടാകുന്ന മാനസിക സമ്മർദവും അനുഭവിക്കുന്നവർ നിരവധിയാണ്. ഇതിനു തുടക്കത്തിലേ പരിഹാരം കാണുന്നതാണ് നല്ലത്. മാനസിക സമ്മർദം വീട്ടിലേക്ക് കൂടെ കൂട്ടുന്നതോടെ കുടുംബ ജീവിതത്തെ വരെ ദോഷകരമായി ബാധിച്ചേക്കാം. ജോലിത്തിരക്കിനിടയിലും ഇക്കാര്യങ്ങൾകൂടി ചെയ്തു നോക്കൂ... ഗുണപരമായ മാറ്റങ്ങളുണ്ടാകും.
∙ ജോലി സ്ഥലത്ത് സൗഹൃദപരമായ ബന്ധം നിലനിർത്താൻ ശ്രമിക്കുക
∙ ജോലികൾ മുൻഗണനാടിസ്ഥാനത്തിൽ ചെയ്യാൻ ശ്രമിക്കുക
∙ തൊഴിൽ പരമായ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കരുത്. സ്വന്തം ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുക
∙ എല്ലാം താൻ തന്നെ ചെയ്താലേ ശരിയായകുകയുള്ളൂ എന്ന ചിന്ത ഉപേക്ഷിക്കുക. മറ്റുള്ളവരെക്കൂടി സഹകരിപ്പിക്കുക. ആവശ്യമെങ്കിൽ സഹപ്രവർത്തകരുടെ സഹായം തേടുക
∙ ജോലിഭാരവും സംശയങ്ങളും സഹപ്രവർത്തകരുമായും മേലധികാരികളുമായും തുറന്നു സംസാരിക്കുക
∙ ജോലികൾ വിഭജിച്ച് ഓരോന്നായി ചെയ്യാൻ ശ്രമിക്കുക.
∙ വിമർശനങ്ങളെ ക്രിയാത്മകമായി നേരിടുക
∙ വ്യക്തിപരമായ പ്രശ്നങ്ങൾ ജോലിയുടെ ഗുണനിലവാരത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക
∙ സഹ പ്രവർത്തകരുടെ വിജയത്തിൽ സന്തോഷിക്കുക. കൂട്ടായ വിജയങ്ങളിൽ സഹപ്രവർത്തകരുടെ പങ്കിനെ അഭിനന്ദിക്കുക
∙ മുഷിയുമ്പോൾ ലളിതമായ സ്ട്രെച്ചിങ് വ്യായമങ്ങൾ, ശ്വസന വ്യായാമം എന്നിവ ചെയ്യുക.
English summary: Simple ways to deal with stress at work