ADVERTISEMENT

കുഞ്ഞിളം പല്ലുകളിൽ എപ്പോൾ വേണമെങ്കിലും കേടു ബാധിക്കാം. എത്രയൊക്കെ സൂക്ഷ്മമായി ശ്രദ്ധിച്ചാലും ദന്തക്ഷയം ചിലപ്പോൾ വിരുന്നെത്തിയെന്നു വരാം. പ്രധാനമായും രണ്ടു തരത്തിലെ ദന്തക്ഷയമാണു കുട്ടികളിൽ കാണുന്നത്. 

ഒന്ന് കുപ്പിപ്പാൽ അമിതമായി വായിൽ വയ്ക്കുന്നതു മൂലമുണ്ടാകുന്ന കുപ്പിപ്പാൽ ദന്തക്ഷയം. രണ്ടാമത്തേത് മധുര പദാർഥങ്ങളുടെ അമിതോപയോഗം കാരണമുണ്ടാകുന്നത്.

പലപ്പോഴും കുഞ്ഞിനെ കുപ്പിപ്പാൽ വായിൽവച്ചു കിടത്തി ഉറക്കാറുണ്ട്. കുഞ്ഞ് ഉറങ്ങുമ്പോൾ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും കുപ്പിപ്പാലിലെ മധുരം കെട്ടിനിൽക്കുന്നതുവഴി ദന്തക്ഷയം ഉണ്ടാകുകയും ചെയ്യുന്നു.‌

മധുര പദാർഥങ്ങളുടെ അമിതോപയോഗം കാരണമുണ്ടാകുന്ന ദന്തക്ഷയമാണ് അതിതീവ്രതയോടെ പടർന്നു പിടിക്കുന്നത്. രണ്ടു നേരം ശരിയായി ബ്രഷ് ചെയ്യുക, കുപ്പിപ്പാൽ വായിൽ വച്ച് ഉറക്കുന്ന ശീലം നിർത്തുക, പല്ലിൽ ഒട്ടിപ്പിടിക്കുന്ന മിഠായികളുടെ ഉപയോഗം കുറയ്ക്കുക, മധുരമുള്ള ആഹാരം കഴിച്ചയുടനെ വായ കഴുകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.

പ്രധാന ആഹാരങ്ങൾക്ക് ഇടയിലുള്ള മധുരപലഹാരങ്ങൾ ഒഴിവാക്കുക. പകരം പ്രധാന ആഹാര നേരത്ത് അതോടൊപ്പം മധുരം ഉൾപ്പെടുത്തുക. ഇടനേരത്ത് ബേക്കറി പലഹാരങ്ങൾക്കു പകരം പഴവർഗങ്ങൾ ശീലിപ്പിക്കുക.

English Summary: Tooth decay in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com