തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ സംഭവിക്കുന്നത്?
Mail This Article
നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്ന സുഖം ഒന്നു വേറെതന്നെ. എത്ര ക്ഷീണം ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുമ്പോൾ പകുതി ക്ഷീണം പോകുമെന്നതില്‍ സംശയം വേണ്ട. അപ്പോള്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാലുള്ള ഗുണങ്ങള്‍ അറിഞ്ഞാലോ ?
സുഷിരങ്ങള്‍ അടയും - മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും.
എണ്ണമയം കുറയുന്നു - മുഖത്തെ എണ്ണമയം കുറയാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും. ഇത് മുഖത്തെ സെബെഷ്യസ് ഗ്രന്ഥികള്‍ ചുരുങ്ങാനും എണ്ണമയം കുറയാനും സഹായിക്കും.
ചര്‍മം ദൃഢമാകും - ചര്‍മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ സാധിക്കും.
നിറം നല്‍കും - നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്പം നിറം കൂടിയ പോലെ തോന്നാറുണ്ടോ ? എങ്കില്‍ സംഗതി സത്യമാണ്. ഇതുപോലെ തന്നെയാണ് ഐസ് ക്യൂബുകള്‍ മുഖത്തു ഉരസിയാലും ചര്‍മം തിളങ്ങും.
English Summary: Benefits of washing your face with cold water