ADVERTISEMENT

‘ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യമാ, ഒരു കാര്യവും പറയാൻ പറ്റില്ല, ചീറിക്കടിക്കാൻ വരും’ -  ചിലരെക്കുറിച്ച് ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ലേ. ദേഷ്യം അത്രയ്ക്കും വലുതാണോ?

ദേഷ്യം നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും ദേഷ്യം വരാത്തവർ ചുരുക്കമാണ്. മക്കളോടോ പങ്കാളിയോടോ മാതാപിതാക്കളോടോ കൂട്ടുകാരോടോ സഹപ്രവർത്തകരോടോ ഒക്കെ ഒരിക്കലെങ്കിലും ദേഷ്യപ്പെട്ടിട്ടില്ലാത്തവർ ഉണ്ടാകുമോ?

എന്താണ് ഈ ദേഷ്യം? നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ, മറ്റുള്ളവരുടെ പെരുമാറ്റം ഒക്കെ നടക്കാതെ വരുമ്പോഴുണ്ടാകുന്ന അനാരോഗ്യകരമായ ഒരു വൈകാരിക പ്രതികരണമാണ് ദേഷ്യം. ഇതെങ്ങനെ പ്രകടമാകുന്നു എന്നത് പാരമ്പര്യം, വളർന്നുവന്ന സാഹചര്യം, ശാരീരികവും മാനസികവുമായ അവസ്ഥ, വ്യക്തിത്വവിശേഷങ്ങൾ എന്നിവയെ ആശ്രയിച്ച് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.

അമിത ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ

∙ ദേഷ്യം വരുന്ന വിഷയത്തിൽനിന്ന് മനസ്സിന്റെ ശ്രദ്ധ മാറ്റുക.

‌∙ എനിക്ക് ദേഷ്യപ്പെടാതിരിക്കാൻ സാധിക്കും എന്ന് സ്വയം ചിന്തിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുക.

∙ ദീർഘശ്വാസം പോലുള്ള റിലാക്സേഷൻ ടെക്നിക്കുകൾ പരീക്ഷിക്കാം.

∙ നിങ്ങളുടെ വികരാരങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതു പോലെ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കുക.

∙ നിങ്ങളുെട ചിന്തകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.

∙ ദേഷ്യം വരുത്തുന്ന സാഹചര്യങ്ങളിൽ ഹ്യൂമർ ഉപയോഗിക്കുക.

∙ ഞാൻ വലിയ ദേഷ്യക്കാരനാണ് എന്ന ചിന്ത ഉപേക്ഷിക്കുക

English Summary: Some ways to control your anger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com