ADVERTISEMENT

മുൻപു ചെന്നൈയിൽ പോകുമ്പോൾ ഒരു പടത്തിനു 10 ദിവസം ചെലവഴിക്കുകയാണു രീതി. ആ 10 ദിവസവും പുറത്തിറങ്ങാറില്ല. അതു കഴിയുമ്പോഴേക്കും ഭരതൻ, പത്മരാജൻ തുടങ്ങി ആരുടെയെങ്കിലും അടുത്ത പാട്ടിനു കരാറായിരിക്കും. വീണ്ടും അകത്തിരിക്കും. അതുകൊണ്ടുതന്നെ എനിക്ക് ഈ വീട്ടിലിരിപ്പു പ്രയാസമില്ല.  ലോക്ഡൗൺ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു ജീവിക്കുന്ന ഒരാളാണു ഞാൻ. മുറ്റത്തേക്കു പോലും ഇറങ്ങാതെയാണു കോഴിക്കോട്ടെ വീടിന്റെ അകത്തളത്തിൽ കഴിയുന്നത്. 

പ്രയാസങ്ങൾ പലതുണ്ടെങ്കിലും പ്രകൃതി ശുദ്ധീകരിക്കപ്പെടുന്നതു സന്തോഷ വാർത്തയാണ്. കോവിഡ് ലോകത്തെ മാറ്റും. നാം മാറിയേ പറ്റൂ. ഇതുവരെയുള്ള ജീവിതമില്ല ഇനി. ജീവിതത്തിൽ ആത്മീയതയുടെ പ്രസരം കൂടിയേക്കാം.

വായന നന്നായി നടക്കുന്നു. എഴുതുന്നുണ്ട്. സംതൃപ്തി പകർന്നൊരു കവിതയെഴുതി  ഭാഷാപോഷിണിക്ക് അയച്ചു. ഞാനും മകൻ ദീപുവും ചേർന്നു ചില പാട്ടുകൾ ചെയ്തു. അവൻ കൊച്ചിയിലേക്കു തിരിച്ചുപോയി. ഗുരുവായൂരപ്പനെക്കുറിച്ചു ലോക്ഡൗൺ പശ്ചാത്തലത്തിലെഴുതിയ പാട്ട് മകൻ റെക്കോർഡ് ചെയ്തതാണു മറ്റൊരു സന്തോഷം. ഭക്തർക്കു വരാനാകാത്ത ലോക്ഡൗൺ കാലത്തു ഗുരുവായൂരപ്പന്റെ മനസ്സിലൂടെ കടന്നുപോകുന്ന വിചാരങ്ങളാണു പാട്ടിൽ നിറയുന്നത്. ‘ഭക്തരില്ലാതെ എനിക്കു പറ്റില്ല, പക്ഷെ ഇപ്പോൾ നിങ്ങൾ വരാത്ത ഈ കാലത്തല്ലേ എനിക്കു പുറത്തിറങ്ങാൻ പറ്റൂ. അതിനാൽ ഞാൻ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു, കേശവനൊപ്പം യാത്ര ചെയ്യുന്നു, മഹാമാരിയായ അണുവിനോടു യുദ്ധം ചെയ്യുന്നു..’.– അങ്ങനെ പോകുന്നു കോവിഡ് കാലത്തെ ഗുരുവായൂരപ്പ ചിന്തകൾ. തികച്ചും ശുഭകരമായ ചിന്തകളാണു പാട്ടിൽ നിറയുന്നത്.

English Summary: Kaithapram Damodaran Namboothiri about lock down days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com