ADVERTISEMENT

കോവിഡ് വാക്‌സീൻ എടുത്ത ചിലർക്ക് ചില ചെറിയ പാർശ്വഫലങ്ങളുണ്ടാകാം. പനി, ശരീരവേദന തുടങ്ങിയവ അനുഭവപ്പെടാം. വാക്‌സീൻ എടുത്ത ശേഷം കഴിക്കാൻ പറ്റിയ മികച്ച വിഭവം ചിക്കൻ സൂപ്പ് ആണെന്ന് വിദഗ്‌ധർ. സസ്യഭുക്കുകൾ ആണെങ്കിൽ പച്ചക്കറി സൂപ്പ് കുടിക്കാം. 

കോവിഡ് വാക്‌സീൻ സ്വീകരിച്ച ചിലർക്ക് പാർശ്വഫലങ്ങളുണ്ടാകാമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിക്കുന്നു. ശരീരത്തിൽ സംഭവിക്കുന്ന ഇൻഫ്ളമേഷൻ മൂലമാണ് ഈ പാർശ്വഫലങ്ങൾ. സ്പൈക്ക് പ്രോട്ടീനിനോട് ശരീരം പ്രതികരിക്കുന്നു. പ്രതിരോധ സംവിധാനം എന്തിനോടെങ്കിലും പൊരുതുമ്പോൾ പനി, കൈവേദന, ശരീരവേദന തുടങ്ങിയവ ഉണ്ടാകാം.

പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രതിരോധശക്തി വർധിപ്പിക്കുന്ന ഭക്ഷണം കഴിക്കണം. പ്രത്യേകിച്ചും ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കണം. കോവിഡ് വാക്‌സീൻ എടുത്ത ശേഷം ധാരാളം വെള്ളം കുടിക്കണം.

ചിക്കൻ, ബീൻസ്, പയർ വർഗങ്ങൾ, ഉരുളക്കിഴങ്ങ്, ബ്രക്കോളി ഇവയുടെയെല്ലാം സൂപ്പ് പ്രതിരോധ ശക്തി വർധിപ്പിക്കും. 

നോൺവെജ് കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, വാക്‌സീൻ  എടുത്തശേഷം ചിക്കൻസൂപ്പ് കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ചിക്കൻ സൂപ്പിന് ഔഷധഗുണങ്ങളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ടെന്ന് 'ചെസ്റ്റ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടാതെ കാരറ്റ്, സെലറി, ഉപ്പും കുരുമുളകും ഇവയെല്ലാം ഇൻഫ്ളമേഷനെ ചെറുക്കും. മാംസരസത്തിൽ ഗ്ലൈസിൻ , ആർജിനിൻ എന്നീ അമിനോ ആസിഡുകൾ ഉണ്ട്. ഇവയ്ക്ക് ശക്തിയേറിയ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ട് കോവിഡ്  വാക്സീൻ എടുത്ത ശേഷം പച്ചക്കറികളും ഇറച്ചിയും എല്ലാം വേവിച്ചുണ്ടാക്കുന്ന സൂപ്പ് കുടിക്കുന്നത് ഏറെ നല്ലതാണ്.

English Summary : COVID- 19 vaccination and food tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com