ഇരട്ടച്ചൂടിൽ വാടാതിരിക്കാൻ ഭക്ഷണ പാനീയങ്ങൾ ഇങ്ങനെ ക്രമീകരിക്കാം
Mail This Article
വേനലിന് ചൂടേറി വരുന്നു. ഒപ്പം തിരഞ്ഞെടുപ്പ് ചൂടും. സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും മറ്റു പൊതുജനങ്ങൾക്കുമായി വേനൽക്കാലത്തെ നേരിടാൻ ചില പൊടിക്കൈകൾ നിർദേശിക്കുകയാണ് ഭാരതീയ ചികിത്സാ വകുപ്പ്.
ഭക്ഷണം
∙ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണപദാർഥങ്ങൾക്ക് പ്രഥമ പരിഗണന നൽകുക
∙ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക
∙ സീസൺ അനുസരിച്ചുണ്ടാകുന്ന നാട്ടുപഴവർഗങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
∙ മലർക്കഞ്ഞി, പാൽക്കഞ്ഞി, അൽപ്പം നെയ് ചേർത്ത കഞ്ഞി എന്നിവ ഉത്തമം
∙ എരിവ്, പുളി, ഉപ്പ്, മസാല, ബേക്കറി പലഹാരങ്ങൾ എന്നിവ കുറയ്ക്കുക
∙ മാംസാഹാരം ദഹനശക്തിക്കനുസരിച്ച് ക്രമപ്പെടുത്തുക
പാനീയം
∙ നന്നാറി, കൊത്തമല്ലി തുടങ്ങിയവയിട്ട് തിളപ്പിച്ചാറിയ വെള്ളം ബോട്ടിലിൽ ശേഖരിച്ച് കൂടെ കൊണ്ടുപോകാം.
∙ സ്ഥാനാർഥികളും കൂടെ പോകുന്നവരും ഓരോ 20 മിനിറ്റിലും ഈ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
∙ കരിമ്പ്, നാരങ്ങാ, മുന്തിരി ജ്യൂസ്, കരിക്കിൻ വെള്ളം, സംഭാരം എന്നിവ അനുയോജ്യം
∙ നേർപ്പിച്ച പാൽ പഞ്ചസാരയിട്ട് കഴിക്കുന്നത് ഉഷ്ണത്തെ അകറ്റും'.
∙ സോഫ്റ്റ് ഡ്രിങ്ക്സ്, ഉപ്പിലിട്ടത്, അമിതമായി ശീതീകരിച്ചത് എന്നിവ കുറയ്ക്കണം
സ്ഥാനാർഥികളുടെ ശ്രദ്ധയ്ക്ക്
∙ വായുസഞ്ചാരമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക.
∙ ഉച്ചവെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
∙ ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയം അവലോകനങ്ങൾക്കും കൂടിക്കാഴ്ചകൾക്കുമായി മാറ്റുക.
∙ ഉച്ച സമയത്തെ നഷ്ടം നികത്താൻ രാവിലെ 8ന് തന്നെ പ്രചാരണം തുടങ്ങാം.
∙ രാത്രിയിലെ ഉറക്കമിളപ്പ് ഒഴിവാക്കണം. അർധരാത്രിക്കു മുൻപേ കിടക്കാൻ ശ്രദ്ധിക്കുക.
∙ ലഘു വ്യായാമങ്ങൾ മതി.
∙ മുഖം പലവട്ടം കഴുകണം.
∙ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുള്ള വെള്ളം, തോർത്ത് തുടങ്ങിയവ കോവിഡ് ജാഗ്രത കൂടി പരിഗണിച്ച് പരമാവധി ഒഴിവാക്കാം.
മറ്റുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പുറം ജോലിക്കാർക്ക് ഉച്ചനേരത്തുള്ള വിശ്രമം നിർബന്ധം.
∙ ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ അര മണിക്കൂർ ഇടവിട്ടെങ്കിലും വെള്ളം കുടിക്കുക.
∙ ജോലി നേരത്തെ തുടങ്ങാൻ ശ്രമിക്കുക.
∙ തലയിൽ തോർത്തോ മറ്റെന്തെങ്കിലുമോ ധരിക്കാൻ ശ്രമിക്കുക.
∙ ഇടയ്ക്കിടെ വിയർപ്പ് തുടയ്ക്കുക.
വിവരങ്ങൾക്ക് കടപ്പാട്
∙ ഡോ.ആർ.ഉഷ
(ജില്ലാ മെഡിക്കൽ ഓഫിസർ, ഭാരതീയ ചികിത്സാ വകുപ്പ്, മലപ്പുറം)
∙ ഡോ.എം.സിജിൻ
(മെഡിക്കൽ ഓഫിസർ, പൊന്നാനി ഗവ.ആയുർവേദ ആശുപത്രി)
English Summary : Summer health; food and drinks